കു​ള​ത്തൂ​പ്പു​ഴ: ക​ഴി​ഞ്ഞ ദി​വ​സം തൃ​ശൂ​ര്‍ കു​ന്നം​കു​ളം പാ​ത​യി​ല്‍ മു​ണ്ടൂ​രി​നു സ​മീ​പം ഉ​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​നും മ​രി​ച്ചു.

കു​ള​ത്തൂ​പ്പു​ഴ ച​ന്ദ​ന​ക്കാ​വ് പ​ള്ളി​ക്കി​ഴ​ക്ക​തി​ല്‍ മു​ഹ​മ്മ​ദ് ഷെ​രീ​ഫ് (71) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ മ​ര​ണ​പ്പെ​ട്ട​ത്. മു​ഹ​മ്മ​ദ് ഷെ​രീ​ഫും ഭാ​ര്യ ഷെ​രീ​ഫാ ബീ​വി​യും ഭാ​ര്യാ​സ​ഹോ​ദ​ര പു​ത്ര​ന്‍ മു​ഹ​മ്മ​ദ് ഫൈ​സ​ലി​നോ​ടൊ​പ്പം കോ​ഴി​ക്കോ​ടേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ നി​യ​ന്ത്ര​ണംവി​ട്ട് പാ​ത​യോ​ര​ത്തെ മ​തി​ലി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ഷെ​രീ​ഫാ ബീ​വി സം​ഭ​വ സ്ഥ​ല​ത്തു ത​ന്നെ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് ഷെ​രീ​ഫി​നെ​യും മു​ഹ​മ്മ​ദ് ഫൈ​സ​ലി​നെ​യും നാ​ട്ടു​കാ​ര്‍ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് ഷെ​രീ​ഫി​നെ വൈ​കു​ന്നേ​ര​ത്തോ​ടെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​ക​വെ വ​ഴി​മ​ധ്യേ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഞാ​യ​റാ​ഴ്ച ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ളും പോ​സ്റ്റു​മോ​ര്‍​ട്ടം പ​രി​ശോ​ധ​ന​ക​ളും പൂ​ര്‍​ത്തീ​ക​രി​ച്ച് രാ​ത്രി​യോ​ടെ വീ​ട്ടി​ലെ​ത്തി​ച്ച ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ കു​ള​ത്തൂ​പ്പു​ഴ മു​സ്ലീം ജ​മാ​അ​ത്ത് ഖ​ബ​ര്‍​സ്ഥാ​നി​ല്‍ ക​ബ​റ​ട​ക്കി.