വയനാടിനായി ഗാന്ധിഭവൻ തുക കൈമാറി
1443693
Saturday, August 10, 2024 6:13 AM IST
പാരിപ്പള്ളി: പ്രകൃതി ദുരന്തത്തിനിരയായ വയനാട്ടിലെ സഹോദരങ്ങളുടെ അതിജീവനത്തിനു വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിന്റെ കൈതാങ്ങ്. സ്നേഹാശ്രമം വികസനസമിതി അംഗങ്ങളുടേയും ജീവനക്കാരുടേയും സംഭാവനയായി 25000 രൂപ സ്നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ് ഗാന്ധിഭവനു കൈമാറി.
തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റി ഡോ. പുനലൂർ സോമരാജൻ അറിയിച്ചു.
സ്നേഹാശ്രമത്തിൽ ചേർന്ന യോഗത്തിൽ ചെയർമാൻ ബി. പ്രേമാനന്ദ് അധ്യക്ഷത വഹിച്ചു. ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ആദരാഞ്ജലിഅർപ്പിച്ചു.
ഡയറക്ടർ പത്മാലയം ആർ. രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, സെക്രട്ടറി പി.എം. രാധാകൃഷ്ണൻ, കെ.എം. രാജേന്ദ്രകുമാർ, ആർ.ഡി. ലാൽ, ജി. രാമചന്ദ്രൻപിള്ള, കെ. മോഹനൻ, മാനേജർ പത്മജാദത്ത എന്നിവർ പങ്കെടുത്തു.