പട്ടാഴി: കുളപ്പാറയിൽ പാറ ഖനനത്തിന് അനുമതി നൽകിയ ഹൈക്കോടതി വിധിക്കെതിരേ നൽകിയ പരാതിയിൽ വാട്ടർ അഥോറിറ്റിയോടു റിപ്പോർട്ടു തേടാൻ കോടതി ആവശ്യപ്പെട്ടു.
വാട്ടർ അഥോറിറ്റിയുടെ വാട്ടർ ടാങ്ക് സ്ഥാപിച്ചിരിയ്ക്കുന്നത് പാറ ഖനനത്തിന് അനുമതി നൽകിയ സ്ഥലത്തിനടുത്താണെന്ന് പരാതിക്കാർ കോടതിയെ ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമാരായ മീനം രാജേഷ്, എ.എ. മജീദ്, മുൻ വാർഡംഗം റെജിമോൻ ജേക്കബ് എന്നിവരാണ് കോടതിയെ സമീപിച്ചത്.