വയനാടിന് കൈത്താങ്ങാകാന്‍ അലയമണ്‍ ന്യൂ എല്‍പി സ്കൂളും
1443377
Friday, August 9, 2024 6:05 AM IST
അഞ്ചല്‍: വയനാടിന് കൈത്താങ്ങാകാന്‍ അലയമണ്‍ ന്യൂ എല്‍പി സ്കൂളിലെ കുട്ടികളുടെ സന്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
ഓണക്കോടി വാങ്ങാന്‍ രണ്ടാം ക്ലാസുകാരി ഭദ്ര ബിപിന്‍ സ്വരുകൂട്ടിയ കുഞ്ഞു സമ്പാദ്യം, സൈക്കിള്‍ വാങ്ങാന്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥി ഇഷാന് കുടുക്കയില്‍ നിക്ഷേപിച്ച നാണയ തുട്ടുകള്‍ ഇവയെല്ലാം കുട്ടികൾ സ്കൂളിൽ എത്തിച്ചു. അധ്യാപകരും സ്കൂള്‍ പിടിഎ അംഗങ്ങളും സംഭാവന നൽകി.
ദുരന്തത്തില്‍ ജീവന് പൊലിഞ്ഞവര്‍ക്ക് കുട്ടികള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സ്കൂളില്‍ നടന്ന ചടങ്ങില്‍ പ്രഥമാധ്യാപിക ബി.എസ് സീമ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഇന്ദു സ്കൂളില്‍ നിന്ന് ലഭിച്ച തുക പിടിഎ പ്രസിഡന്റ് പി. സനില്‍കുമാറിന് കൈമാറി.
സീനിയര്‍ അസിസ്റ്റന്റ് ഗീതാകുമാരി, പിടിഎ വൈസ് പ്രസിഡന്റ് ബിപിന്‍ മുരളി, മദര്‍ പിടിഎ പ്രസിഡന്റ് കാര്‍ത്തിക, പിടിഎ എക്സിക്യുട്ടീവ് അംഗങ്ങള്‍, അധ്യാപകര്‍ രക്ഷിതാക്കള്‍, വിദ്യാര്‍ഥി പ്രതിനിധി തുടങ്ങിയവര്‍ പങ്കെടുത്തു.