കണ്ടൻചിറ നിവാസികൾക്കായി നടപ്പാത ഗതാഗതയോഗ്യമാക്കി
1443375
Friday, August 9, 2024 6:05 AM IST
കുളത്തൂപ്പുഴ: ഡാലി വാർഡിൽ കണ്ടൻചിറ നിവാസികളുടെ വർഷങ്ങളായുള്ള നടപ്പാത എന്ന സ്വപ്നം സാക്ഷാത്കരിച്ചു.
ആനവട്ടച്ചിറ ഫോറസ്റ്റ് ബൗണ്ടറിയിലേക്കുള്ള റോഡ്, പടിക്കൽ എണ്ണപ്പന തോട്ടം ബൗണ്ടറിലേക്കുള്ള നടപ്പാതകൾ എന്നിവയാണ് നവീകരിച്ച് ഗതാഗത യോഗ്യമാക്കിയത്.
നാട്ടുകാരുടെ സഹകരണത്തോടെ വിട്ടു നൽകിയ ഭൂമിയും വിലകൊടുത്ത് വാങ്ങിയ വസ്തുവും ഏറ്റെടുത്താണ് വാർഡ് മെമ്പർ സാബു ഏബ്രഹാമിന്റെ നേതൃത്വത്തിൽ കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് നടപ്പാത നവീകരിക്കാൻ പദ്ധതി ഒരുക്കിയത്.
ഈ പാതകളുടെ ഉദ്ഘാടനം കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലൈലാ ബീവി നിർവഹിച്ചു. വാർഡ് മെമ്പർ കൂടിയായ സാബു ഏബ്രഹാം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം നദീറ സൈഫുദീൻ, പ്രദേശവാസികളായ കൊച്ചുമോൻ, ജോസ്, കുഞ്ഞുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.