കർമദീപം ഭവന നിർമാണത്തിന് തറക്കല്ലിട്ടു
1443373
Friday, August 9, 2024 5:50 AM IST
അഞ്ചൽ: പന്തളം എൻഎസ്എസ് പോളിടെക്നിക് കോളജിലെ പൂർവകാല വിദ്യാർഥികളുടെ ആഗോള സംഘടനയായ പാം ഇന്റർനാഷണലിന്റെ കർമദീപം ഭവന നിർമാണ പദ്ധതിയുടെ 12-ാമത് ഭവനത്തിന്റെ തറക്കല്ലിടൽ ചടങ്ങ് നടന്നു.
തടിക്കാട്ടിൽ സംഘടിപ്പിച്ച ചടങ്ങില്‍ പി.എസ് സുപാൽ എംഎൽഎ ഭവനത്തിന്റെ തറക്കല്ലിടീല്‍ നിർവഹിച്ചു. പ്രദേശവാസിയും ബ്രയിൻ ടൂമർ രോഗബാധിതനുമായ കുട്ടിയോടുള്ള സ്നേഹ സൂചകമായാണ് വീട് നിർമിച്ചു നൽകുന്നതെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു.
ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്യാലാല്‍, സര്‍വീസ് സഹരണ ബാങ്ക് ഭരണസമിതി അംഗം എസ്. സജാദ് ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.