കൊ​ല്ലം: പ്ര​കൃ​തി​ദു​ര​ന്ത പ​ശ്ചാ​ത്ത​ല​ത്തി​ല്‍ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചി​രു​ന്ന കൊ​ല്ലം ബി​ടി​സി​യു​ടെ ഉ​ല്ലാ​സ യാ​ത്ര​ക​ള്‍ 15 മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കും. 15 രാ​വി​ലെ അ​ഞ്ചി​ന് തു​ട​ങ്ങി രാ​ത്രി 10.30 ന് ​മ​ട​ങ്ങി എ​ത്തു​ന്ന വാ​ഗ​മ​ണ്‍ യാ​ത്ര ഉ​ച്ച​ഭ​ക്ഷ​ണം സ​ഹി​തം ഒ​രാ​ള്‍​ക്ക് 1020 രൂ​പ​യാ​ണ് യാ​ത്ര​ക്കൂ​ലി.

17 ന്‍റെ ആ​റ​ന്മു​ള പ​ള്ളി​യോ​ട സ​മി​തി ന​ല്‍​കു​ന്ന വ​ള്ള സ​ദ്യ ഉ​ള്‍​പ്പെ​ടു​ന്ന പ​ഞ്ച​പാ​ണ്ഡ​വ​ക്ഷേ​ത്ര ദ​ര്‍​ശ​നം രാ​വി​ലെ അ​ഞ്ചി​ന് ആ​രം​ഭി​ച്ച് രാ​ത്രി 9.30 ന് ​അ​വ​സാ​നി​ക്കും. ചാ​ര്‍​ജ് 910 രൂ​പ. അ​ന്നേ​ദി​വ​സം ഇ​ല്ലി​ക്ക​ല്‍ ക​ല്ല്- ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ ഉ​ല്ലാ​സ യാ​ത്ര രാ​വി​ലെ അ​ഞ്ചി​ന് ആ​രം​ഭി​ച്ച് രാ​ത്രി 11 ഓ​ടെ മ​ട​ങ്ങി എ​ത്തും. ഇ​ല്ലി​ക്ക​ല്‍ ക​ല്ല്, ക​ട്ട​ക്ക​യം വെ​ള്ള​ച്ചാ​ട്ടം, ഇ​ല​വീ​ഴാ പൂ​ഞ്ചി​റ എ​ന്നി​വ​യാ​ണ് സ​ന്ദ​ര്‍​ശി​ക്കു​ന്ന സ്ഥ​ല​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന യാ​ത്ര​യ്ക്ക് 820 രൂ​പ​യാ​കും.

17,27 ദി​വ​സ​ങ്ങ​ളി​ല്‍ ഗ​വി യാ​ത്ര​ക​ള്‍ ഉ​ണ്ടാ​കും. 18 ന് ​അ​മ്പ​നാ​ട്, മെ​ട്രോ വൈ​ബ്സ് എ​ന്നി​ങ്ങ​നെ ര​ണ്ടു യാ​ത്ര​ക​ള്‍ ഉ​ണ്ട്. ചാ​ലി​യേ​ക്ക​ര വ്യൂ ​പോ​യി​ന്‍റ്, അ​മ്പ​നാ​ട് എ​സ്റ്റേ​റ്റ്, പാ​ല​രു​വി, തെ​ന്മ​ല എ​ന്നീ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന അ​മ്പ​നാ​ട് ഉ​ല്ലാ​സ യാ​ത്ര രാ​വി​ലെ 6.30 ന് ​ആ​രം​ഭി​ച്ച 8.30 ന് ​മ​ട​ങ്ങി​യെ​ത്തും.

എ​റ​ണാ​കു​ളം സി​റ്റി, മ​ട്ടാ​ഞ്ചേ​രി, ഫോ​ര്‍​ട്ട് കൊ​ച്ചി എ​ന്നീ സ്ഥ​ല​ങ്ങ​ള്‍ ആ​ണ് മെ​ട്രോ വൈ​ബ്സ് യാ​ത്ര​യി​ല്‍ ഉ​ള്‍​പ്പെ​ടു​ക. 19 ന് ​ന​ട​ക്കു​ന്ന അ​ല്‍​ഫോ​ന്‍​സാ​മ്മ തീ​ര്‍​ഥാ​ട​നം രാ​വി​ലെ ആ​റി​ന് ആ​രം​ഭി​ക്കും.

ത​ങ്കി​പ്പ​ള്ളി, പൂ​ങ്കാ​വ് പ​ള്ളി, മാ​ന്നാ​നം പ​ള്ളി, അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ വി​ശു​ദ്ധ തി​രു​ശേ​ഷി​പ്പ് സൂ​ക്ഷി​ക്കു​ന്ന ഭ​ര​ണ​ങ്ങാ​നം, ജ​ന്മ​ഗേ​ഹം സ്ഥി​തി ചെ​യ്യു​ന്ന കു​ട​മാ​ളൂ​ര്‍ എ​ന്നീ സ്ഥ​ല​ങ്ങ​ള്‍ ഉ​ള്‍​പെ​ടും. യാ​ത്രാ​ക്കൂ​ലി 710 രൂ​പ. 24 ന് ​രാ​വി​ലെ അ​ഞ്ചി​ന് ആ​രം​ഭി​ച്ച് 25 ന് ​രാ​ത്രി മ​ട​ങ്ങി എ​ത്തു​ന്ന മൂ​ന്നാ​ര്‍ - കാ​ന്ത​ല്ലൂ​ര്‍ യാ​ത്ര​യ്ക്ക് 1730 രൂ​പ​യാ​ണ് നി​ര​ക്ക്. അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്ക് 9747969768, 9995554409, 87145 70903.

നാ​ല​മ്പ​ല യാ​ത്ര​ക​ള്‍ 15 വ​രെ

കൊ​ല്ലം: കെ​എ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സം സെ​ല്ലി​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ നാ​ല​മ്പ​ല യാ​ത്ര​ക​ള്‍ 15 ന് ​സ​മാ​പി​ക്കും. ജൂ​ലൈ 16 മു​ത​ല്‍ ആ​ഗ​സ്റ്റ് 15 വ​രെ​യാ​ണ് നാ​ല​മ്പ​ല യാ​ത്ര​ക​ള്‍ ന​ട​ത്തി​വ​രു​ന്ന​ത്. 10, 15 ദി​വ​സ​ങ്ങ​ളി​ല്‍ കൊ​ല്ല​ത്തു നി​ന്ന് ര​ണ്ടു ബ​സു​ക​ള്‍ ഉ​ണ്ടാ​കും. ആ​ദ്യ ബ​സ് കാ​വ​നാ​ട്, ച​വ​റ വ​ഴി​യും അ​ടു​ത്ത ബ​സ് കു​ണ്ട​റ, കൊ​ട്ടാ​ര​ക്ക​ര വ​ഴി​യും സ​ര്‍​വീ​സ് ന​ട​ത്തും. ഫോ​ണ്‍ :9747969768.