കൊ​ട്ടി​യം: മാ​താ​പി​താ​ക്ക​ളൊ​ടൊ​പ്പം ട്രെ​യി​നി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി ട്രെ​യി​നി​ൽ നി​ന്നും വീ​ണ് മ​രി​ച്ചു. കൊ​ട്ടി​യം ഗോ​കു​ല​ത്തി​ൽ ഷാ​ജി - ബി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഗൗ​രി ബി. ​ഷാ​ജി (16)യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ വേ​ണാ​ട് എ​ക്സ്പ്ര​സി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള വീ​ട്ടി​ൽ നി​ന്നും കോ​ട്ട​യ​ത്തേ​ക്ക് പോ​കു​ന്പോ​ൾ ഇ​ട​വ​യി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

കോ​ട്ട​യം മാ​ന്നാ​നം ഗ​വ. ഹ​യ​ർ സെക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​യ ഗൗ​രി​യെ സ്കൂ​ളി​ൽ കൊ​ണ്ടാ​ക്കു​വാ​ൻ പോ​യ​താ​യി​രു​ന്നു മാ​താ​പി​താ​ക്ക​ൾ. ട്രെ​യി​നി​ന്‍റെ ഡോ​ർ ത​ട്ടി​തെ​റി​ച്ചു വീ​ണാ​യി​രു​ന്നു അ​പ​ക​ടം. പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സ​ഹോ​ദ​ര​ൻ: ഗോ​കു​ൽ ബി. ​ഷാ​ജി.