കല്ലുവാതുക്കൽ സമുദ്രതീരത്തിൽ എസ്. പ്രശോഭൻ അനുസ്മരണം
1435874
Sunday, July 14, 2024 3:32 AM IST
കല്ലുവാതുക്കൽ : സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രം മുൻ സെക്രട്ടറിയും കലാകാരനും അധ്യാപകനുമായിരുന്ന കൊടിമൂട്ടിൽ എസ്. പ്രശോഭന്റെ രണ്ടാം ചരമവാർഷിക അനുസ്മരണം സംഘടിപ്പിച്ചു.
സമുദ്രതീരം ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഐജെടി ഡയറക്ടർ ഡോ. ഇന്ദ്ര ബാബു ഉദ്ഘാടനം ചെയ്തു. കളത്തറ പ്രസേനൻ അധ്യക്ഷത വഹിച്ചു.
ജയസിംഗ്, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ശാന്തിനി, കവിയും പ്രഭാഷകനുമായ തോട്ടം ഭുവനേന്ദ്രൻ, കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീകുമാർ പാരിപ്പള്ളി, സമുദ്രതീരം ചെയർമാൻ റുവൽ സിംഗ്, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് അംഗം സുഭദ്രാമ്മ, കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രം സെക്രട്ടറി എസ്. പ്രകാശ്, കവി ബാബു പാക്കനാർ, സംസ്കാര സെക്രട്ടറി അജിത് കുമാർ, ജയഘോഷ് പട്ടേൽ, വിഷ്ണുപുരം ക്ഷേത്ര പ്രസിഡന്റ് രാജീവൻ പാമ്പുറം, സമുദ്രതീരം പ്രസിഡന്റ് ശരത് ചന്ദ്രൻ പിള്ള, സമുദ്ര ലൈബ്രറി പ്രസിഡന്റ് ആർ. രജീഷ് , കെ.ജി. രാജു, അനിൽ മാധവ് തുടങ്ങിയവർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.