ഗാന്ധിഭവന് ലോകത്തിന് മാതൃക: പി.കെ. ഗുരുദാസന്
1435866
Sunday, July 14, 2024 3:32 AM IST
വേളമാനൂര്‍: നവതിയുടെ നിറവില്‍ വേളമാനൂര്‍ ഗാന്ധിഭവന് സ്നേഹാശ്രമം സന്ദര്‍ശിച്ച മുന്‍ മന്ത്രി പി.കെ. ഗുരുദാസന് പത്തനാപുരം ഗാന്ധിഭവന്റെ സ്നേഹാദരം.
ഗാന്ധിഭവന് മാനേജിംഗ് ട്രസ്റ്റി ഡോ. പുനലൂര്‍ സോമരാജനും ഗാന്ധിഭവന് അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ ബി. മോഹനനും പൊന്നാട ചാര്‍ത്തി സ്നേഹോപഹാരങ്ങള്‍ നല്കി. രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന ഗാന്ധിഭവന് ലോകത്തിനാകെ മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്നേഹാശ്രമത്തിലെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ഗുരുദാസൻ അവരുമായി കുശലാന്വേഷണങ്ങള്‍ നടത്തി.
വേളമാനൂര്‍ ഗാന്ധിഭവന് സ്നേഹാശ്രമം ഡയറക്ടര്‍ പത്മാലയം ആര്. രാധാകൃഷ്ണന്, ചെയര്മാന് ബി. പ്രേമാനന്ദ്, സെക്രട്ടറി പി.എം. രാധാകൃഷ്ണന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.