റോട്ടറി ക്ലബിന്റ ഭാരവാഹികൾ നാളെ ചുമതയേൽക്കും
1435738
Saturday, July 13, 2024 6:16 AM IST
കുണ്ടറ: കുണ്ടറ റോട്ടറി ക്ലബിന്റെ ഭാരവാഹികൾ നാളെ ചുമതല ഏൽക്കും. സ്ഥാനാരോഹണ ചടങ്ങിൽ റോട്ടറി പ്രസിഡന്റ് വി. സുധർമൻ പുതിയ പ്രസിഡന്റ് ഐസക്ക് ഈപ്പന് ചുമതലകൾ കൈമാറും. തുടർന്ന് ഐസക്ക് ഈപ്പന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം പി.സി. വിഷ്ണുനാഥ് എംഎൽഎ ഉത്ഘാടനം ചെയ്യും.
മുഖ്യാഥിതിയായ മുൻ ഡിസ്ട്രിക് ഗവർണർ ഡോ. ജി.എ. ജോർജ് പ്രസംഗിക്കും. പ്രോജക്ടുകളുടെ ഉദ്ഘാടനം ടി.എൻ. കോശിപണിക്കർ നിർവഹിക്കും. വൈസ് മെൻ അന്തർദേശിയ പ്രസിഡന്റ് അഡ്വ.എ. ഷാനവാസ് ഖാൻ സാംസ്കാരിക പ്രവർത്തകരെ ആദരിക്കും.
വിശപ്പ് രഹിത കുണ്ടറയുടെ ഭാഗമായി ഭക്ഷണ പൊതികൾ വിതരണം ചെയ്യും. പെരുമ്പുഴ എസ്ആർവി ഗവ. എൽപി സ്കൂൾ ദത്തെടുത്ത് കുട്ടികൾക്ക് ആവശ്യമായ പഠനസൗകര്യങ്ങൾ ഒരുക്കും.
റോട്ടറി ഡിസ്ട്രിക്ട് പ്രോജറ്റിന്റെ ഭാഗമായി നടപ്പാക്കുന്ന ഉയരെ എന്ന പദ്ധതിയുടെ ഭാഗമായി ഇളമ്പള്ളൂർ പഞ്ചായത്തുമായി സഹകരിച്ച് സ്ത്രീ ശാക്തീകരണത്തിന്റേയും, സ്വയം പര്യാപ്തതയുടേയും ഭാഗമായി 200 വനിതകൾക്ക് കുട നിർമാണം, സോപ്പ് നിർമാണം, ലോഷൻ നിർമാണം എന്നിവയിൽ പരിശീലനം നൽകി ഉത്പന്നങ്ങൾ വിപണനം ചെയ്യും.
ജോയ് ആലുക്കാസ് ഫൗണ്ടേഷനുമായി ചേർന്ന് 300 വൃക്കരോഗികൾക്ക് സൗജന്യമായി ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്യും. കുണ്ടറ ആശുപത്രി മുക്കിലെ കാത്തിരിപ്പ് കേന്ദ്രം നവീകരിക്കും.’ മെഡിക്കൽ ക്യാമ്പ്, നേത്ര പരിശോധാ ക്യാമ്പ് എന്നിവ നടത്തും. സ്കൂളുകൾ ഗ്രന്ഥശാലകൾ എന്നിവയ്ക്ക് പുസ്തകങ്ങൾ നൽകും.
യോഗത്തിൽ മുൻ പ്രസിഡന്റ് വി. സുധർമ്മൻ, സെക്രട്ടറി പ്രസാദ് മാത്യു, ട്രഷറർ അഡ്വ.എ. മാത്യൂസ്, വൈസ് പ്രസിഡന്റ് സി.ര വീന്ദ്രൻ പിള്ള ജോ.സെക്രട്ടറി പി.ഐ. ലാലു എന്നിവർ പ്രസംഗിക്കും.