സർക്കാർ വൃദ്ധ സദനത്തിന് വാഹനം നൽകി
1435734
Saturday, July 13, 2024 6:09 AM IST
കൊല്ലം : സർക്കാർ വൃദ്ധസദനത്തിലെ താമസക്കാർക്കായി കെഎസ്എഫ്ഇ സിഎസ്ആർ ഫണ്ടിൽ നിന്ന് വാഹനം വാങ്ങി നൽകി.
വാഹനത്തിന്റെ ഫ്ളാഗ് ഓഫ് കെഎസ്എഫ്ഇ ചെയർമാൻ കെ. വരദരാജൻ നിർവഹിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ദിനേശ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ബി. ജയന്തി, തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷർ, ത്രിതലപഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ, അന്തേവാസികൾ തുടങ്ങിയവർ പങ്കെടുത്തു.