മാർ ഈവാനിയോസിന്റെ കബറിടത്തിലേക്കുള്ള തീർഥാടന പദയാത്രക്ക് കെസിവൈഎം സ്വീകരണം നൽകി
1435733
Saturday, July 13, 2024 6:09 AM IST
കൊല്ലം : മാർ ഈവാനിയോസിന്റെ 71ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ചുള്ള തീർഥാടന പദയാത്രക്ക് കെസിവൈഎം കൊല്ലം രൂപത സമിതിയുടെ നേതൃത്വത്തിൽ തോപ്പ് സഹായ മാതാവിന്റെ കുരിശടിയിൽ സ്വീകരണം നൽകി.
കെസിവൈഎം കൊല്ലം രൂപത പ്രസിഡന്റ് മരിയ ഷെറിൻ ജോസ്, കെസിവൈഎം രൂപത ഡയറക്ടർ ഫാ. അമൽ രാജ്, തോപ്പ് സെന്റ് സ്റ്റീഫൻ ഇടവക വികാരി ഫാ. വർഗീസ്, ഡോൺ ബോസ്കോ യൂത്ത് ഡയറക്ടർ ഫാ. തോമസ് എന്നിവർ വള്ളിക്കുരിശിൽ ഹാരമണിയിച്ച് സ്വീകരിച്ചു.
കെസിവൈഎം കൊല്ലം രൂപത അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിൻസൺ,
തങ്കശേരി ഫെറോന ഡയറക്ടർ ഫാ. അഖിൽ, സിൻഡിക്കേറ്റ് അംഗവും കെസിവൈഎം സംസ്ഥാന ഉപാധ്യക്ഷനുമായ ഷിബിൻ ഷാജി, കെസിവൈഎം കൊല്ലം രൂപത ഭാരവാഹികൾ, വിവിധ ഇടവകയിലെ യുവജനങ്ങൾ, ഇടവക അജപാല സമിതി അംഗങ്ങൾ, ഇടവക ജനങ്ങൾ എന്നിവർ സ്വീകരണ പരി പാടിയിൽ സന്നിഹിതരായിരുന്നു.
കിഴക്കേത്തെരുവിൽ സ്വീകരണം നൽകി
കൊട്ടാരക്കര: മാർ ഈവാനിയോസിന്റെ കബറിങ്കലേക്കുള്ള പദയാത്രക്ക് കിഴക്കേത്തെരുവ് സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ അങ്കണത്തിൽ സ്വീകരണം നൽകി. ബർസാർ ഫാ. ഗീവർഗീസ് എഴിയത്ത് ഹാരമണിയിച്ച് സ്വീകരിച്ചു.
സ്കൂൾ പിടിഎ പ്രസിഡന്റ് ജോർജ് ജേക്കബ്, പ്രിൻസിപ്പൽ ജോമി ടി.ടി , ഹെഡ്മാസ്റ്റർ റെജി ലൂക്കോസ്, പ്രോഗ്രാം കൺവീനർ ഫാ. വിൽസൺ ചരുവിളയിൽ, ഫാ. ജോർജ് ഭട്ടശേരിൽ, ഫാ. ബനഡിക്ട് കൂടത്തുമണ്ണിൽ, സ്റ്റാഫ് സെക്രട്ടറി സി.എ. സൈമൺ, പിടിഎ സെക്രട്ടറി കോശി കെ ബാബു, ജെ. മാത്തുക്കുട്ടി ബിനിൽ ജോൺ, രാജീവ് രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.
ആയൂർ വൈദിക ജില്ലയുടെ പദയാത്ര തുടങ്ങി
ആയൂർ : മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് (എംസിവൈഎം) ആയൂർ വൈദിക ജില്ലയുടെ നേതൃത്വത്തിൽ ആർച്ചു ബിഷപ് മാർ ഈവാനിയോസിന്റെ കബറിങ്കലേക്കുള്ള ആയൂർ വൈദിക ജില്ലാ പദയാത്ര ചെപ്ര സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിൽ നിന്ന് ആരംഭിച്ചു.വൈദിക ജില്ലയിലെ വിവിധ ഭക്തസംഘടനകളിലെ അംഗങ്ങൾ പങ്കെടുത്ത പദയാത്ര ആയൂരിൽ പ്രധാന പദയാത്രയുമായി സംഗമിച്ചു.
എംസിവൈഎം ജില്ലാ ഡയറക്ടർ ഫാ. എബി ആറ്റുപുരയിൽ, ജില്ലാ പ്രസിഡന്റ് ലിജു യോഹന്നാൻ, സെക്രട്ടറി ടിജോ തമ്പി, ജില്ലാ സമിതി അംഗങ്ങൾ, ഫാ.തോമസ്കുരുവിള, ഫാ.തോമസ് മരോട്ടിമൂട്ടിൽ, ഫാ.ഡൊമിനിക് സാവിയോ, ഫാ. അനു ജോസ്, ഫാ. ക്രിസ്റ്റി ചരുവിള എന്നിവർ നേതൃത്വം നൽകി.