ലൈംഗികാതിക്രമം ; മാതാവിന്റെ സുഹൃത്ത് അറസ്റ്റിൽ
1435724
Saturday, July 13, 2024 5:57 AM IST
കൊല്ലം: പ്രായ പൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ മാതാവിന്റെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയുടെ മാതാവുമായുള്ള മുൻപരിചയം മുതലെടുത്ത പ്രതി പല സന്ദർഭങ്ങളിലായി 11 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പോക്സോ നിയമം, വിവിധ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
ചവറ പോലീസ് ഇൻസ്പെക്ടർ വി.എസ്. അജീഷിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ഗോപൻ, ശ്രീഗോവിന്ദ്, അനിൽ, മനീഷ്, സി.പി.ഒ ശ്യാം എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.