ഗസറ്റഡ് ജീവനക്കാരുടെ ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കണം: കെജിഒഎ ജില്ലാ കൗൺസിൽ
1430994
Sunday, June 23, 2024 5:46 AM IST
കൊല്ലം :രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ ഫെഡറൽ മൂല്യങ്ങളും തൊഴിലവകാശങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളിൽ അണിചേരണമെന്നും കേരള സർക്കാരിന്റെ ജനപക്ഷ ബദലിന് കരുത്തുപകരണമെന്നുമുള്ള മുദ്രാവാക്യമുയർത്തിക്കൊണ്ട് ഓഗസ്റ്റ് 13ന് നടത്തുന്ന ഗസറ്റ് ജീവനക്കാരുടെ ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കൗൺസിൽ ആഹ്വാനം ചെയ്തു.
സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും അഞ്ചുവർഷ ശമ്പള പരിഷ്കരണ തത്വം അനുസരിച്ച് പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. കെജി ഒ എ ഹാളിൽ ചേർന്ന ജില്ലാ കൗൺസിലിൽ ജനറൽ സെക്രട്ടറി എം. ഷാജഹാൻ സംസ്ഥാന സമ്മേളന തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു.
കെ ജിഒഎ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. ദിലീപ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ .അജി, കെ. സീന ജില്ലാ സെക്രട്ടറി എ. ആർ. രാജേഷ് ജില്ലാ പ്രസിഡന്റ് എൽ. മിനിമോൾ എന്നിവർ പങ്കെടുത്തു. കൗൺസിൽ റിപ്പോർട്ടിന്മേൽ സജിത്ത് ,ദീപു. ജി , ബിനു. ജി , ഡോ. സീമ , സുരേഷ്. കെ, ആരണ്യ ,സോണിയ സെബാസ്റ്റ്യൻ ,കണ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.