ച​ന്ദ​ന​ക്കാ​വ് ശാ​ലേം മാ​ർ​ത്തോ​ മാ ഇ​ട​വ​ക​ പ​രി​സ്ഥി​തി സ​മ്മേ​ള​നം നടത്തി
Sunday, June 16, 2024 11:23 PM IST
കു​ള​ത്തൂ​പ്പു​ഴ: ച​ന്ദ​ന​ക്കാ​വ് ശാ​ലേം മാ​ർ​ത്തോ​മാ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി സ​മ്മേ​ള​നം നടത്തി.മാ​ർ​ത്തോ​മാ സ​ഭ പ​രി​സ്ഥി​തി ക​മ്മീ​ഷ​ൻ അം​ഗം ജോ​സ് പി ​വ​യ​യ്ക്ക​ൽ ഉദ്ഘാടനം ചെയ്തു. ഭൂ​മി​യു​ടെ സം​ര​ക്ഷ​ക​രാ​കു​ന്ന​തി​ലൂ​ടെ ദൈ​വ​കൃ​പ​യു​ടെ നീ​ർ​ച്ചാ​ലി​ക​ൾ സൃ​ഷ്ടി​ക്കാ​ൻ ജീ​വി​ത ഇ​ട​ങ്ങ​ളി​ൽക​ഴി​യുമെന്ന് അദ്ദേഹം പറഞ്ഞു. കാ​ർ​ബ​ൺ ന്യൂ​ട്ര​ൽ കൃ​ഷി​യി​ലൂ​ടെ പ​രി​സ്ഥി​തി മ​ലി​ന​മാ​ക്കാ​തെ ഭൂ​മി​യെ ഫ​ല​ഭൂ​ഷ്ടം ആ​ക്കാ​ൻ ക​ഴി​യും. എ​ന്‍റെ ഭൂ​മി എ​ന്‍റെ ഭാ​വി എ​ന്ന ചി​ന്ത​യി​ൽ ഭൂ​മി​യെ സം​ര​ക്ഷി​ക്കു​ക​യും പ​രി​പാ​ലി​ക്കു​ക​യും ചെ​യ്യേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെന്നും അദ്ദേഹം പറഞ്ഞു.

ഇ​ട​വ​ക വി​കാ​രി റ​വ. സ്റ്റ​ലി​ൻ തോ​മ​സ് അ​ധ്യക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ജോ​സ് തോ​മ​സ് പ​രി​സ്ഥി​തി ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സാ​നു ജോ​ർ​ജ്, ദി​നു തോ​മ​സ്, ഡാ​നി​യേ​ൽ വ​ർ​ഗീ​സ്, കു​ര്യ​ൻ ത​ര​ക​ൻ, ജോ​സ് ഏ​ബ്ര​ഹാം, ലാ​ലു ജേ​ക്ക​ബ്, ഏ​ലി​യാ​മ്മ മാ​ത്യു, റീ​നു ജോ​യ്, കു​ഞ്ഞു​മോ​ൾ കു​ഞ്ഞ​പ്പി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫ​ല വൃ​ക്ഷ​ത്തൈ ന​ടീ​ൽ, പ​ച്ച​ക്ക​റി വി​ത്ത് വി​ത​ര​ണം എ​ന്നി​വ ഇ​തി​നോ​ട് ചേ​ർ​ന്ന് ന​ട​ന്നു. ഇ​ട​വ​ക ക്വ​യ​ർ പ​രി​സ്ഥി​തി ഗാ​നം ആ​ല​പി​ച്ചു.