ന്യൂന​പ​ക്ഷ ക​മ്മി​ഷ​ന്‍ ജി​ല്ലാസെ​മി​നാ​ര്‍ നടത്തി
Sunday, June 16, 2024 3:29 AM IST
കൊല്ലം :സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മി​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജ​ന​മ​ധ്യ​ത്തി​ലേ​ക്ക് കൂ​ടു​ത​ലാ​യി എ​ത്തി​ക്കു​ന്ന​തി​ന് സി.​കേ​ശ​വ​ന്‍ മെ​മ്മോ​റി​യ​ല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ ജി​ല്ലാ​ത​ല സെ​മി​നാ​ര്‍ ന​ട​ത്തി.

സം​സ്ഥാ​ന ന്യു​ന​പ​ക്ഷ ക​മ്മി​ഷ​ന്‍ കേ​ര​ള നോ​ളേ​ജ് ഇ​ക്കോ​ണ​മി മി​ഷ​നു​മാ​യി ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന പ്ര​ത്യേ​ക നൈ​പു​ണ്യ പ​രി​ശീ​ല​ന​വും വൈ​ജ്ഞാ​നി​ക തൊ​ഴി​ല്‍ പ​രി​ച​യ​വും ആ​സ്പ​ദ​മാ​ക്കി​യു​ള്ള ക്ലാ​സുക​ളും ച​ര്‍​ച്ച​ക​ളും സെ​മി​നാ​റി​ന്‍റെഭാ​ഗ​മാ​യി. മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച ച​ട​ങ്ങി​ല്‍ സം​സ്ഥാ​ന ന്യു​ന​പ​ക്ഷ ക​മ്മി​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ.​എ.​എ.​റ​ഷീ​ദ് അ​ധ്യ​ക്ഷ​നാ​യി.

കൊ​ല്ലം രൂ​പ​ത മെ​ത്രാ​ന്‍ ഡോ.​പോ​ള്‍ ആ​ന്‍റ​ണി മു​ല്ല​ശേ​രി മു​ഖ്യാ​തി​ഥി​യാ​യി .സ​ബ് ക​ള​ക്ട​ര്‍ മു​കു​ന്ദ് ഠാ​ക്കൂ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സം​സ്ഥാ​ന ന്യു​ന​പ​ക്ഷ ക​മ്മി​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യ എ. ​സൈ​ഫു​ദീ​ന്‍, പ്രൊ​ഫ എ​സ്.​വ​ര്‍​ഗീ​സ്, പാ​ങ്ങോ​ട് ക​മ​റു​ദീ​ന്‍ മൗ​ല​വി , കേ​ര​ള മു​സ്ലിം ജ​മാ​ത്ത് ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ക​ട​യ്ക്ക​ല്‍ അ​ബ്ദു​ല്‍ അ​സീ​സ് മൗ​ല​വി , വി​വി​ധ ന്യു​ന​പ​ക്ഷ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
ന്യു​ന​പ​ക്ഷ സ​മൂ​ഹ​വും വി​ജ്ഞാ​ന​തൊ​ഴി​ലും, ന്യു​ന​പ​ക്ഷ​ങ്ങ​ള്‍​ക്കാ​യു​ള്ള ക്ഷേ​മ പ​ദ്ധ​തി​ക​ള്‍, കേ​ര​ള സം​സ്ഥാ​ന ന്യു​ന​പ​ക്ഷ ക​മ്മി​ഷ​ന്‍ ആ​ക്ട് എ​ന്നീവി​ഷ​യ​ങ്ങൾ കേ​ര​ള നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​ന്‍ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ അ​നൂ​പ് , സം​സ്ഥാ​ന ന്യു​ന​പ​ക്ഷ ക​മ്മി​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യ പി.​റോ​സാ, എ. ​സൈ​ഫു​ദീ​ന്‍ ഹാ​ജി എ​ന്നി​വ​ര്‍ സെ​മി​നാ​റിൽ അ​വ​ത​രി​പ്പി​ച്ചു.