പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യോ​ട് ലൈം​ഗി​ക​തി​ക്ര​മം; പ്ര​തി പി​ടി​യി​ൽ
Sunday, June 16, 2024 3:29 AM IST
കൊല്ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യോ​ട് ലൈം​ഗി​ക​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. തി​രു​വ​ന​ന്ത​പു​രം, ചി​റ​യി​ൻ​കീ​ഴ്, പ​റ​വി​ള​കം വീ​ട്ടി​ൽ അ​നി​ൽ​കു​മാ​ർ (38) ആ​ണ് ഓ​ച്ചി​റ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പ​ല ത​വ​ണ​ക​ളാ​യി ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കു​റ്റ​ത്തി​നാ​ണ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യ്ത​ത്.

പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഓ​ച്ചി​റ പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഓ​ച്ചി​റ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ മാ​രാ​യ തോ​മ​സ്, സ​ന്തോ​ഷ്, സു​നി​ൽ എ​സ് സിപിഒ സെ​ബി​ൻ, സിപി​ഒ ക​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.