അ​ഞ്ച​ലി​ല്‍ ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ ​ട്ടി​ ദ​മ്പ​തി​ക​ള്‍​ക്ക് പ​രി​ക്ക്
Friday, June 14, 2024 11:39 PM IST
അ​ഞ്ച​ല്‍ : അ​ഞ്ച​ലി​ല്‍ ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് വ​യോ​ധി​ക ദ​മ്പ​തി​ക​ള്‍​ക്ക് പ​രി​ക്ക്. പ​ന​യ​ഞ്ചേ​രി ച​ന്ദ്ര​വി​ലാ​സ​ത്തി​ല്‍ മ​നോ​ഹ​ര​ന്‍​പി​ള്ള (65), ഭാ​ര്യ ല​ളി​ത​മ്മ (62) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഇന്നലെ വൈ​കുന്നേരം 3.45-ഓടെയാ​ണ് സം​ഭ​വം. ഉ​ഗ്ര​ശ​ബ്ദം കേ​ട്ട് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ എ​ത്തു​മ്പോ​ള്‍ വീ​ട് ത​ക​ര്‍​ന്ന നി​ല​യി​ലാ​യി​രു​ന്നു. പ​രി​ക്കേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ മ​നോ​ഹ​ര​ന്‍ പി​ള്ള​യെ നാ​ട്ടു​കാ​ര്‍ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. പി​ന്നീ​ട് അ​ഞ്ച​ല്‍ പോ​ലീ​സ് എ​ത്തി കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് വീ​ടി​നു​ള്ളി​ല്‍ പ​രി​ക്കേ​റ്റ നി​ല​യി​ല്‍ ല​ളി​ത​മ്മ​യെ ക​ണ്ടെ​ത്തി​യ​ത്.

ഇ​വ​രെ പോ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ഇ​രു​വ​രേ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ളജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​നോ​ഹ​ര​ന്‍ പി​ള്ള​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. നെ​ഞ്ചി​ല്‍ ഇ​ട​തു​ഭാ​ഗ​ത്ത് മൂ​ന്നി​ട​ത്താ​യി മു​റി​വു​ക​ള്‍ ഉ​ണ്ട്. കാ​ലി​ലും കൈ​യ്ക്കും ആ​ഴ​ത്തി​ല്‍ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടോ എ​ന്ന് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ലൂ​ടെ മാ​ത്ര​മേ അ​റി​യാ​ന്‍ ക​ഴി​യു​വെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ത​ക​ര്‍​ന്ന വീ​ടി​ന്‍റെ ഭാ​ഗ​ങ്ങ​ള്‍ വീ​ണാ​ണ് ല​ളി​ത​മ്മ​യ്ക്ക് പ​രി​ക്കേ​റ്റി​രി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. പൊ​ട്ടി​ത്തെ​റി​യി​ല്‍ വീ​ടി​ന്‍റെ അ​ടു​ക്ക​ള​യും ഹാ​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള സ്ഥ​ല​വും പൂ​ര്‍​ണമാ​യും ന​ശി​ച്ചു. ഫ്രി​ഡ്ജ് ഉ​ള്‍​പ്പ​ടെ​യു​ള്ള വീ​ട്ടു​പ​ക​ര​ങ്ങ​ങ്ങ​ള്‍ എ​ല്ലാം ത​ക​ര്‍​ന്നു. ജ​ന​ലു​ക​ളിലെ ഗ്ലാ​സ് ചി​ല്ലു​ക​ളും ഷീ​റ്റ് മേ​ല്‍​ക്കൂ​ര​യും സ​മീ​പ​മാ​കെ തെ​റി​ച്ചു. പു​ന​ലൂ​ര്‍ ഡി​വൈ​എ​സ്പി സ്റ്റു​വ​ര്‍​ട്ട് കീ​ല​ര്‍, അ​ഞ്ച​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സം​ഘ​മെ​ത്തി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. ‌

പു​ന​ലൂ​രി​ല്‍ നി​ന്നും അ​ഗ്നി​ശ​മ​ന സേ​ന​യും ഫോ​റ​ന്‍​സി​ക്ക് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി. സി​ലി​ണ്ട​ര്‍ പൂ​ര്‍​ണമാ​യും എ​ങ്ങ​നെ പൊ​ട്ടി​ത്തെ​റി​ച്ചു എ​ന്ന​ത് സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​യി​ല്ലെന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൂ​ടു​ത​ല്‍ അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ മ​നോ​ജ്‌ അ​ഞ്ച​ല്‍ കോ​ള​ജ് ജം​ഗ്ഷ​നി​ല്‍ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്.