ചോ ഴിയക്കോ ട് മൃഗസംരക്ഷണവകുപ്പിന്‍റെ സബ് സെന്‍ററിൽ മോ ഷണം
Friday, June 14, 2024 12:01 AM IST
കു​ള​ത്തൂ​പ്പു​ഴ : ചോ​ഴി​യ​ക്കോ​ട് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ സ​ബ് സെ​ന്‍റ​റി​ൽ മോ​ഷ​ണം. മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന്‍റെ ഐ ​സി ഡി ​പി സ​ബ് സെ​ന്‍റ​ർ ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ചോ​ഴി​യ​ക്കോ​ടു​ള്ള കെ​ട്ടി​ട​ത്തി​നു​ള്ളി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മോ​ഷ​ണം ന​ട​ന്ന​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ മു​ൻ​വ​ശമു​ള്ള ജ​ന​ൽ പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു ക​ട​ന്ന​ത്.​ചി​കി​ത്സ​ക്കുള്ളആ​വ​ശ്യ​ത്തി​നു ഉ​പ​യോ​ഗി​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ വ​ലി​ച്ചു വാ​രി ഇ​ടു​ക​യും സി​റി​ഞ്ചു ഉ​ൾ​പ്പെ​ടെ ഉ​ള്ള സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ക്കുക​യും ചെ​യ്തു . ഇ​ന്നലെ രാ​വി​ലെ ഇ​വി​ട​ത്തെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി എ​ത്തി ആ​ശു​പ​ത്രി തു​റ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണം ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത് .ഉ​ട​ൻ ത​ന്നെ കു​ള​ത്തു​പ്പു​ഴ മൃ​ഗ ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ​യും പോ​ലീ​സി​നെയും വി​വ​രം അ​റി​യി​ച്ചു. കു​ള​ത്തൂ​പ്പു​ഴ സ​ബ്ഇ​ൻ​സ്‌​പെ​ക്ട​ർ സ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.