ജന്മദിനത്തിൽ ഒഎൻവിയെ അനുസ്മരിച്ചു
1425428
Monday, May 27, 2024 11:54 PM IST
ചവറ : മലയാള കവിതയെ സമൂഹത്തിലെ സാധാരണ ജനങ്ങൾക്കെല്ലാവർക്കും പ്രാപ്യമായ നിലയിൽ രചിച്ച് അനുവാചകരെ കാവ്യലോകത്തേക്ക് കൊണ്ടുപോകുന്നതിൽ ശ്രേഷ്ഠമായ പങ്കു വഹിച്ച കവിയായിരുന്നു ഒ എൻ വി കുറുപ്പ് എന്ന് സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ അനിൽ മുഖത്തല അഭിപ്രായപ്പെട്ടു.
. ഒഎൻവി ജന്മഗൃഹ സ്മാരക കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കവിയുടെ ജന്മഗൃഹമായ ചവറ നമ്പ്യാടിക്കൽ തറവാട്ടിൽ നടന്ന അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കലാ സരിത്ത് സാംസ്കാരിക സമിതി പ്രസിഡന്റ് ചവറ സുരേന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു. കാവ്യ തരംഗിണി പ്രസിഡന്റ് ആസാദ് ആശീർവാദ്, ജോസഫ് വിൽസൺ എന്നിവർ പ്രസംഗിച്ചു. സ്മൃതി മണ്ഡപ ത്തിലെ ച്ഛായാചിത്രത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നടത്തിയ പുഷ്പാർച്ചനയോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.