ഇടവം 12 സമരത്തിന്റെ എഴുപത്തിഅഞ്ചാം വാർഷികം ആചരിച്ചു
1425162
Sunday, May 26, 2024 9:59 PM IST
ചവറ : ഇടവം 12 സമരത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആർ എസ്പി ചവറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.രാവിലെ കോവിൽത്തോട്ടത്ത് നിന്ന് ആരംഭിച്ച ദീപശിഖാ റാലിയും, ഇരുചക്ര വാഹന റാലിയും ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്തു.
തുടർന്ന് സമര സംഗമ ഭൂമിയായ ചവറ പുത്തൻതുറയിൽ സമ്മേളനം നടത്തി.ആർഎസ് പി കേന്ദ്ര സെക്രട്ടറിയേറ്റംഗം എൻ.കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു. ആർ എസ് പി ചവറ മണ്ഡലം സെക്രട്ടറി അഡ്വ:ജസ്റ്റിൻ ജോൺ, സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.എം.സാലി, ഇടവനശേരി സുരേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ: സി.പി.സുധീഷ് കുമാർ, വാഴയിൽ അസീസ്, ആർ.നാരായണപിള്ള, കോക്കാട്ട് റഹീം, സി.ഉണ്ണികൃഷ്ണൻ, സക്കീർ ഹുസൈൻ, തുണ്ടിൽ നിസാർ എന്നിവർ പ്രസംഗിച്ചു.