രാജീവ് ഗാന്ധി 21-ാം നൂറ്റാണ്ടിലേക്ക് ഇന്ത്യയെ നയിച്ച ഭരണാധികാരി: പി.രാജേന്ദ്രപ്രസാദ്
1424094
Tuesday, May 21, 2024 11:39 PM IST
കൊല്ലം :21ാം നൂറ്റാണ്ടിലേക്ക് ഇന്ത്യയെ നയി്ച്ച കര്‍മ്മശേഷിയുള്ള ഭരണാധികാരിയായിരുന്നു രാജീവ്ഗാന്ധിയെന്നും, ഇന്ത്യയെ അധുനിക സാങ്കേതിക വിദ്യയുടെ നെറുകയിലേക്ക് നയി്ച്ചതും അദ്ദേഹമായിരുന്നുവെന്ന് ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്. രാജീവ്ഗാന്ധിയുടെ 33-മത് ചരമദിനാചരണം ഡി സി സി യില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡി സി സി വൈസ് പ്രസിഡന്റ്എസ്. വിപിനചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം എല്‍ എ മരാായ കെ. എ .ചന്ദ്രന്, വി. സി. കബീര്‍, രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ, പി. ജര്‍മിയാസ്, സൂരജ് രവി, ജി. ജയപ്രകാശ്, വാളത്തുംഗല്‍ രാജഗോപാല്‍,ഡി. ഗീതാകൃഷ്ണന്‍, എം. നാസര്‍,പ്രാക്കുളം സുരേഷ്, ജോസഫ് കുരുവിള, ആര്. രമണന്, എച്ച്. അബ്ദുല്‍ റഹുമാന്‍, മുണ്ടയ്ക്കല്‍ രാജശേഖരന്, ഹബീബ്സേട്ട്തുടങ്ങിയവര് പ്രസംഗിച്ചു.
കൊല്ലം : മതേതരത്വ രാജ്യമായ ഇന്ത്യയെ ഒന്നിച്ചു കൊണ്ടുപോകാൻ ഗാന്ധി കുടുംബം അഭികാമ്യം ആണെന്നും എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചു കൊണ്ടുപോയ ചരിത്രം രാജ്യത്ത് ഗാന്ധി കുടുംബം തെളിയിച്ചിട്ടുണ്ടെന്നും രാജീവ് ഗാന്ധി സാംസ്കാരിക സമിതി രക്ഷാധികാരിയും കെപിസിസി സെക്രട്ടറിയുമായ ആർ.രാജശേഖരൻ പറഞ്ഞു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജീവ് ഗാന്ധി സാംസ്കാരിക സമിതി സംസ്ഥാന പ്രസിഡന്റ് സജീവ് പരിശവിള അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ സെക്രട്ടറി സാബു ബെനഡിക്ട് മുഖ്യപ്രഭാഷണം നടത്തി.
നേതാക്കളായ കായിക്കര നവാബ്, അഡ്വ. ജി.കെ. മധു, ആദിക്കാട് മധു, ഷെഫീക്ക് കിളിയല്ലൂർ, ജോസ് , ജഗന്നാഥൻ സേവ്യർ, എ. പ്രതീഷ് കുമാർ, ജുവാൻ ഷിബു, അഷറഫ് വടക്കേവിള ,എം.മാത്യൂസ്, ഇ. എമ്മേഴ്സൺ, ജോസ് മാതാലയം, ഉനൈസ് പള്ളിമുക്ക് , ഉണ്ണി ഇലവിനാൽ, രാജീവ് മുണ്ടക്കൽ, എന്നിവർ പ്രസംഗിച്ചു
പരവൂർ: മുൻ പ്രധാനമന്ത്രിയും ഇന്ത്യയിലെ കംപ്യൂട്ടർ വിപ്ലവത്തിന്റെ ശിൽപിയുമായ രാജീവ് ഗാന്ധിയുടെ ചരമവാർഷിക ദിനത്തിൽ പരവൂർ ഗ്രാമ ശ്രീയുടെ നേതൃത്വത്തിൽ കേഡസ് ഹാളിൽ അനുസ്മരണം നടത്തി .അനുസ്മരണ സമ്മേളനം ഗ്രാമ ശ്രീ പ്രസിഡന്റ് പരവൂർ സജീബ് ഉത്ഘാടനം ചെയ്തു.സെക്രട്ടറി.പി.രാജീവ് അധ്യക്ഷത വഹിച്ചു. ഷിബു.ജെ,ഖദീജ ,അബ്ദു ,അഭിജിത്ത് എന്നിവർ പ്രസംഗിച്ചു .
കുണ്ടറ:കിഴക്കേകല്ലട കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി. പുഷ്പാർച്ചനയ്ക്കുശേഷം നടന്ന അനുസ്മരണ യോഗം ചന്ദ്രൻ കല്ലട ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിനോദ് വില്ല്യേത്ത് അധ്യക്ഷത വഹിച്ചു.
അനുസ്മരണ യോഗത്തിൽ മാത്യൂസ്, ശങ്കരപ്പിള്ള, ബാലചന്ദ്രൻ, മണി വൃന്ദാവൻ, പ്രദീപ്, പ്രകാശ്, മഹാദേവൻ, ചന്ദ്രസേനൻ, രാജു, താര എന്നിവർ പ്രസംഗിച്ചു.