കൊല്ലം: എന്‍ഡിഎ ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി ജി.കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി കേരളപുരത്ത് നടന്നു.
വീട്ടമ്മമാരും കുട്ടികളും മുതിര്‍ന്നവരും യുവാക്കളുമുള്‍പ്പെടെ ആയിരങ്ങളാണ് പ പരിപാടിയില്‍ പങ്കെടുത്തത്.
പ്രചാരണ പരിപാടികളുടെ ഉദ്ഘാടനത്തിനായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എത്തിയതോടെ അണികളുടെ ആവേശം അണപൊട്ടി. മോദി സര്‍ക്കാരിന് ജയ് വിളിച്ച് രാജ്നാഥ് സിംഗിനെ പ്രവര്‍ത്തകര്‍ വേദിയിലേക്ക് സ്വീകരിച്ചു.
വലിയ വികസന കാഴ്ചപ്പാടുള്ള ആളാണ് കൃഷ്ണകുമാറെന്നും അദ്ദേഹത്തെ വിജയിപ്പിച്ചാല്‍ മണ്ഡലത്തിന്റെ വിഷയങ്ങളില്‍ ക്രിയാത്മകമായ നിലപാടെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ബിജെപി ദക്ഷിണ മേഖല പ്രസിഡന്റ് കെ. സോമന് അധ്യക്ഷത വഹിച്ചു.
എന്‍ഡിഎ സ്ഥാനാര്‍ഥി ജി.കൃഷ്ണകുമാര്‍, ജില്ലാ പ്രസിഡന്റ് ബി.ബി ഗോപകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എസ്. പ്രശാന്ത്, ദേശീയ സമിതി അംഗം എം.എസ്. ശ്യാംകുമാര്‍, ജില്ല വൈസ് പ്രസിഡന്റുമാരായ സുരേന്ദ്രനാഥ്, ബി.ശ്രീകുമാര്‍, ശശികലാ റാവു, പദ്മകുമാരി, ജില്ലാ സെക്രട്ടറിമാരായ മോന്‍സിദാസ്, ഷാലു കുളക്കട, സുനില്‍കുമാര്‍, കൃപാ വിനോദ്, ട്രഷറര്‍ അനില്‍ കുമാര്‍, സെല്‍ കോഡിനേറ്റര്‍ പുത്തയം ബിജു, മണ്ഡലം പ്രസിഡന്റുമാരായ ഇടവട്ടം വിനോദ്, ബൈജു പുതുച്ചിറ, സംസ്ഥാന സമിതി അംഗങ്ങളായ എ.ജി ശ്രീകുമാര്‍, വെറ്റമുക്ക് സോമന്, വെള്ളിമണ്‍ ദിലീപ്, ബി.രാധാമണി, ബിഡിജെഎസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷിബു വൈഷ്ണവ്, കൗണ്‍സില്‍ അംഗം ശൈലേന്ദ്ര ബാബു, നെടുമ്പന ശിവന്, ശിവസേന ജില്ലാ പ്രസിഡന്റ് ഷിബു മുതുപിലാക്കാട്, എസ്ജെഡി ജില്ലാ പ്രസിഡന്റ് സതീഷ് കുമാര്‍, സന്തോഷ് മാമ്പുഴ, പ്രകാശ് പാപ്പാടി, ബബുല്‍ ദേവ്, പ്രണവ് താമരകുളം, മീഡിയ കണ്‍വീനര്‍ പ്രതിലാല്‍, സോഷ്യല്‍മീഡിയ കണ്‍വീനര്‍ വിഷ്ണു കുറുപ്പ്, മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഐശ്വര്യ എന്നിവര്‍ പങ്കെടുത്തു. സ്ഥാനാര്‍ഥി കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ, മകള്‍ അഹാന കൃഷ്ണ എന്നിവരും വേദി പങ്കിട്ടു.