ബൈ​ക്ക് മ​തി​ലി​ൽ ഇ​ടി​ച്ചു ക​യ​റി യു​വാ​വ് മ​രി​ച്ചു
Monday, April 15, 2024 10:40 PM IST
കൊ​ട്ടി​യം: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് റോ​ഡ​രി​കി​ലെ മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. ത​ഴു​ത്ത​ല പേ​ര​യം ശ്രീ ​ഭ​വ​നി​ൽ രാ​ധാ​കൃ​ഷ്ണ​ന്‍റേ​യും ചി​ത്ര​യു​ടെ​യും മ​ക​ൻ ശ​ര​ത് ലാ​ൽ (25) ആ​ണ് മ​രി​ച്ച​ത്.

വി​ഷു ദി​വ​സം പു​ല​ർ​ച്ചേ ര​ണ്ടോ​ടെ പു​തു​ച്ചി​റ - ത​ഴു​ത്ത​ല റോ​ഡി​ൽ ഇ​ന്ത്യ​ൻ പ​ബ്ലി​ക് സ്കൂ​ളി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ആ​ശ്രാ​മ​ത്ത് മൊ​ബൈ​ൽ സ​ർ​വീ​സ് എ​ൻ​ജി​നി​യ​റാ​യ ശ​ര​ത് ലാ​ലിന്‍റെ ഭാ​ര്യ: മി​ഥു​ല.