റോഡ് അടച്ചിട്ട് രണ്ടു മാസം ; ജനങ്ങൾ ദുരിതത്തിൽ
1416340
Sunday, April 14, 2024 5:26 AM IST
ചാത്തന്നൂർ : നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡ് അടച്ചിട്ട് രണ്ട് മാസം കഴിഞ്ഞു. വാഹന ഗതാഗതം പുനസ്ഥാപിക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ശീമാട്ടി ജെഎസ്എം , കോഷ്ണക്കാവ് റോഡിലാണ് ഈ ഗതി. രണ്ട് മാസങ്ങൾക്ക് മുമ്പ് ദേശീയപാത നിർമാണത്തിനിടയിൽ ബന്ധപ്പെട്ട് ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടിയിരുന്നു.
പൈപ്പ് ലൈൻ പുനസ്ഥാപിക്കുന്നതിന് വേണ്ടി ജെ എസ് എം കോഷ്ണക്കാവ് റോഡ് പൂർണമായും അടച്ചിരുന്നു.ആറ്ദിവസം കൊണ്ടാണ് വളരെ ആഴ്ത്തിലൂടെ കടന്നു പോയ പൈപ്പ് ലൈനിലിന്റെ പണി പൂർത്തിയാക്കിയത്. പണി പൂർത്തിയാക്കി ജലവിതരണം പുനസ്ഥാപിച്ചെങ്കിലും റോഡ് തുറന്നു കൊടുക്കാൻ ഇതുവരെ തയാറായിട്ടില്ല.
ദേശീയപാതയിൽ സർവീസ് റോഡിന്റെ പണി പൂർത്തിയായി വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. മാസങ്ങൾ ആയിട്ടും ഈ റോഡ് അടച്ചിട്ടിരിക്കുന്നത് കൊണ്ട് ജനങ്ങൾ ദുരിതത്തിലാണ്. ജെ എസ് എം ആശുപത്രി, നിസ്കാരപള്ളി, കോഷ്ണക്കാവ് എന്നീ ഭാഗത്തേക്ക് പോകാൻ ഇപ്പോൾ കിലോമീറ്ററുകൾ കറങ്ങി വേണം എത്താൻ.