കുടിവെള്ള പ്രശ്നം പരിഹരിച്ചില്ല; ബിജെപി ഉപരോ ധ സമരം നടത്തി
1396698
Friday, March 1, 2024 11:19 PM IST
ചവറ സൗത്ത്: ചവറ തെക്കുംഭാഗം ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നില്ലാ എന്നാരോപിച്ച് ബിജെപി തെക്കുംഭാഗം പഞ്ചായത്ത് സമിതി വാട്ടര്‍ അഥോറിറ്റി അസിസ്റ്റന്റ് എന്‍ജിനയറെ ഉപരോധിച്ചു.
രണ്ട് മാസമായി പ്രദേശത്ത് കുടിവെള്ളത്തിനായി നാട്ടുകാര്‍ നെട്ടോട്ടം ഓടിയിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നു എന്നും പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണണം എന്നും ആവശ്യപ്പെട്ടാണ് ഉപരോധം നടത്തിയത്.
വിഷയത്തില്‍ പരിഹാരം കാണാം എന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു. ബിജെപി പഞ്ചായത്ത് സമതി പ്രസിഡന്റ് കൃഷ്ണപ്രിയ, അമ്മായാര് വാര്‍ഡംഗം ഉണ്ണിക്കൃഷ്ണപിള്ള, ഹരീഷ്, വേലപ്പന്, പ്രശോബ്, മഹേഷ്, രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.