ശാ​സ്ത്ര​ദി​നം വ​ർ​ണാ​ഭ​മാ​യി ആ​ഘോ​ ഷി​ച്ച് ബ്രൂ​ക്ക് ഇ​ന്‍റർ​നാ​ഷ​ണ​ൽ സ്കൂൾ
Thursday, February 29, 2024 11:26 PM IST
ശാ​സ്താം കോ​ട്ട : ഇ​ന്ത്യ​ൻ ഭൗ​തി​ക ശാ​സ്ത്ര​ജ്ഞ​ൻ സി.വി രാ​മ​ന്‍റെ രാ​മ​ൻ എ​ഫ​ക്ട് ക​ണ്ടെ​ത്ത​ലി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി ദേ​ശീ​യ ശാ​സ്ത്ര ദി​ന​മാ​യി ആ​ച​രി​ച്ചു.

ശാസ്ത്രദിനമായ ഫെ​ബ്രു​വ​രി 28 നെ ​ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളി​ലൂ​ടെ പ​ഠി​ച്ചും പ്ര​വൃ​ത്തി​ ത​ല​ത്തി​ൽ കൊ​ണ്ടു​വ​രേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത വ്യ​ക്ത​മാ​ക്കി​യും ആ​ച​രി​ച്ച് ബ്രൂ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ശ്ര​ദ്ധേ​യ​മാ​യി.​ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ​. ഡോ. ​ജി. എ​ബ്ര​ഹാം ത​ലോ​ത്തി​ൽ ശാ​സ്ത്ര​ദി​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റലി​ജെ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്വി​സ് മ​ത്സ​രം ശാ​സ്ത്ര​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചു.

സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് മു​ത​ൽ പ്ല​സ് വ​ൺ വ​രെ​യു​ള്ള കു​ട്ടി​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 48 കു​ട്ടി​ക​ൾ 10 ടീ​മു​ക​ളാ​യാ​ണ് മ​ത്സ​രി​ച്ച​ത്.

മൂ​ന്നു റൗ​ണ്ടു​ക​ളാ​യി ന​ട​ന്ന വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ ശ്രീ​റാം. ആ​ർ, കാ​ർ​ത്തി​ക് ജ​യ​പ്ര​കാ​ശ്, ജോ​ന ഫ്രാ​ൻ​സി​സ്, ആ​ദി പ്ര​ദീ​പ്, ആ​ദി​ല എ ​എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം ​ഫ​സ്റ്റും പ്ര​ണി​ത് പ്ര​സാ​ദ്, ആ​ദി​ത്യ​ന​ന്ദ​ൻ, എ​ഡ്വി​ൻ റെ​ജി, ദു​ർ​ഗ വി​ധു അ​ൻ​സ എ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം ​യ​ഥാ​ക്ര​മം സെ​ക്ക​ൻഡും നേ​ടി.

സ്കൂ​ളി​ലെ എടിഎൽ മെ​ന്‍റേ​ഴ്‌​സ് ആ​യ അ​നു​ഗ്ര​ഹ​യും അ​ശ്വി​നു മാ​ണ് ക്വി​സ് മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.