കൊട്ടിയം സിഎഫ്ടിടിഐയിൽ സാഹിത്യോത്സവം നടത്തി
1396240
Thursday, February 29, 2024 2:26 AM IST
കൊട്ടിയം : സി എഫ് ടി ടി ഐ യിൽ സി എഫ് ഫെസ്റ്റിന്റെ ഭാഗമായി സാഹിത്യോത്സവം (ധ്വനി )നടത്തപ്പെട്ടു. ദൃശ്യവിഷ്ക്കാരം, സ്കിറ്റ്, ചൊല്ക്കാഴ്ച, കവിതാലാപനം, കഥയരങ്ങ്, പ്രസംഗം, പ്രഭാഷണം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
അധ്യാപക വിദ്യാർത്ഥികൾ തയാറാക്കിയ കയ്യെഴുത്തു മാസിക "തൂലിക' കൊല്ലം ഡയറ്റ് പ്രിൻസിപ്പൽ ഷീജ. എസ്. ്രകാശനം ചെയ്തു.പ്രിൻസിപ്പൽ ഇൻ ചാർജ് ശാന്തി ബഞ്ചമിൻ ,ലോക്കൽ മാനേജർ ഫാ. അമൽരാജ് , ടീച്ചർ എഡ്യൂക്കേറ്റർമാരായ എസ്. സതീഷ് ,സോണിയ പ്ലാസിഡ്, സുസി നെവിൻ ,അധ്യാപിക ഡി.ഗേളി, എസ്. ജാൻസിഎന്നിവർ പ്രസംഗിച്ചു.