കയര്‍ ഉല്പന്ന നിര്‍മാണം; പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു
1394778
Thursday, February 22, 2024 11:38 PM IST
ചവറ : കയര്‍ വികസന വകുപ്പിന്റെയും നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്റ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും നേതൃത്വത്തില്‍ പന്മന ചിറ്റൂര്‍, പൊന്മന കയര്‍ സംഘങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത തൊഴിലാളികള്‍ക്ക് ഉല്‍പ്പന്ന നിര്‍മ്മാണ പരിശീലനം ആരംഭിച്ചു.
കയര്‍ ചിവിട്ടി ഉള്‍പ്പടെയുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് പരിശീലനം നല്‍കുകയും തുടര്‍ന്ന് നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് കയര്‍ സംഘങ്ങള്‍ വിപണന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. സുജിത് വിജയന്‍പിള്ള എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. പരിശീലന പരിപാടിയോടനുബന്ധിച്ച് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ പന്മന ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുകന്യ അധ്യക്ഷയായി.
ജില്ലാ കയർ പ്രോജെക്ട് ഓഫീസർ ജി. ഷാജി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ എൻസിആര്എം ഐ ഡയറക്ടർ അഭിഷേക്, മുന്‍ ഡയറക്ട്ബോര്ഡ് അംഗം എസ്. ശശി വര്ണന്, കയര്‍ ഇന്‍സ്പെക്ടര്‍ മോനിഷ, വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ , കയര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.