സ്നേ​ഹം വി​ള​മ്പി കു​ടും​ബ​ശ്രീ...
Tuesday, February 20, 2024 5:07 AM IST
കൊല്ലം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 2024 വ​ർ​ഷ​ത്തെ പ്രൗ​ഢ ഗം​ഭീ​ര​മാ​യ ത​ദ്ദേ​ശ ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ത​ൽ അഞ്ച് ദി​വ​സം രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം വി​ള​മ്പി കു​ടും​ബ​ശ്രീ. കൊ​ട്ടാ​ര​ക്ക​ര ജൂ​ബി​ലി മ​ന്ദി​ര​ത്തി​ൽ 25 ഭ​ക്ഷ​ണ കൗ​ണ്ട​റു​ക​ളി​ലാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാ​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മാ​യി 18,19 തീ​യ​തി​ക​ളി​ൽ കു​ടും​ബ​ശ്രീ ക​ഫെ പ്ര​വ​ർ​ത്തി​ച്ചു.

ക​ല​വ​റ​യും പാ​ച​ക​പ്പു​ര​യും സ​ർ​വീ​സ് ടീം, ​സെ​ർ​വി​ങ് ടീം ​എ​ന്നി​ങ്ങ​നെ തി​രി​ച്ച് ഭ​ക്ഷ​ണ​ക്ര​മീ​ക​ര​ണ​ത്തി​ന് പ്രൊ​ഫ​ഷ​ണ​ൽ മി​ക​വ് പ​ക​ർ​ന്നു. ത​ലേ ദി​വ​സം രാ​ത്രി എട്ടിന് ആ​രം​ഭി​ക്കു​ന്ന പാ​ച​ക​പ്പു​ര​യും രാ​വി​ലെ ആറോടെ സ​ജീ​വ​മാ​കു​ന്ന ക​ല​വ​റ​യും ഏഴോ​ടെ പ്ര​വ​ർ​ത്ത​ന​നി​ര​ത​രാ​കു​ന്ന സെ​ർ​വി​ങ്, സ​ർ​വീ​സ് ടീ​മു​ക​ളും ഭ​ക്ഷ​ണ​ക്ര​മീ​ക​ര​ണ​ത്തി​ന് കൃ​ത്യ​ത​യേ​കി.

വിഐപി ​ലോ​ഞ്ചി​ലെ ഫു​ഡ്‌ കൗ​ണ്ട​ർ, ഡെ​ലി​ഗേ​റ്റ്സ് ഫു​ഡ്‌ കൗ​ണ്ട​ർ ഒ​ക്കെ​യും കു​ടും​ബ​ശ്രീ സ​ർ​വീ​സ് മി​ക​വ് വി​ളി​ച്ചോ​തി. ഭ​ക്ഷ​ണ ക്ര​മീ​ക​ര​ണ​ത്തോ​ടൊ​പ്പം സ​ർ​വീ​സ് ടീം ​പ്ര​വ​ർ​ത്ത​നം കൃ​ത്യ​മാ​യ വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് സാ​ധ്യ​മാ​ക്കി. ത​ദ്ദേ​ശ ദി​നാ​ഘോ​ഷ ഭ​ക്ഷ​ണ ക്ര​മ​ക​ര​ണ​ത്തോ​ടൊ​പ്പം രു​ചി വൈ​വി​ധ്യ​ങ്ങ​ളു​മാ​യി കു​ടും​ബ​ശ്രീ ഫു​ഡ്‌ കോ​ർ​ട്ടും സം​രം​ഭ സ്റ്റാ​ളു​ക​ളും ആ​ഘോ​ഷ​ത്തി​ന് മാ​റ്റു കൂ​ട്ടി. ത​ദ്ദേ​ശ​ദി​നാ​ഘോ​ഷ ഭ​ക്ഷ​ണ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് കു​ടും​ബ​ശ്രീ കൊ​ല്ലം ജി​ല്ലാ​മി​ഷ​നും ഐ​ഫ്രം ടീ​മും നേ​തൃ​ത്വം വ​ഹി​ച്ചു.