കോടതിവിധി; സിപിഎമ്മിന്റെ പങ്ക് വ്യക്തമാക്കുന്നു: കൊടിക്കുന്നിൽ
1394112
Tuesday, February 20, 2024 5:07 AM IST
കൊല്ലം: കേരളം കണ്ടതിൽ ഏറ്റവും ക്രൂരവും ഭീകരവുമായ ടി പി ചന്ദ്രശേഖരൻ കൊലപാതകത്തിലെ സിപിഎമ്മിന്റെ പങ്കിനെ വീണ്ടും ശരിവെക്കുന്ന വിധിയാണ് എന്നും രാഷ്ട്രീയ കൊലപാതകങ്ങളുടെ ആയുധങ്ങൾ മാത്രല്ല പിന്നണിയിലെ ആസൂത്രകരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും എന്ന വ്യക്തമായ സന്ദേശമാണ് കോടതിവിധി വെളിവാക്കുന്നത് എന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം പി പ്രസ്താവിച്ചു.
വെറുതെ വിട്ട പ്രതികളെ ശിക്ഷിക്കണം എന്ന ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയുടെ ആവശ്യം ഭാഗികമായി അംഗീകരിച്ചു കൊണ്ടും, തടവിലിരിക്കെ മരണമടഞ്ഞ കുഞ്ഞനന്തന്റെ കുടുംബം പിഴയടക്കേണ്ടി വരും എന്ന വിധിയും എല്ലാം തന്നെ തുറന്നു കാട്ടുന്നത് സി പി എമ്മിന്റെ പിന്തുണയോടു കൂടി നടത്തിയ കേസ് അട്ടിമറിക്കാൻ നടത്തിയ എല്ലാ ശ്രമങ്ങളും അപ്രസക്തമായി എന്നതും അക്രമരാഷ്ട്രീയവും പാർട്ടിക്കൊലകളും ഇനിയൊരിക്കലും കേരളത്തിൽ കഠിനമായി ശിക്ഷിക്കപ്പെടാതെ പോകില്ല എന്ന നീതിപീഠത്തിന്റെ സന്ദേശം കൂടിയാണ് എന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.