പോലീസ് പെൻഷനേഴ്സ് വാർഷിക സമ്മേളനം നടത്തി
1394109
Tuesday, February 20, 2024 5:06 AM IST
ചവറ: കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ചവറ മേഖല വാർഷിക സമ്മേളനം പനയന്നാർ കാവ് എസ് വി പി എം എച്ച് എസിൽ നടന്നു. പരിപാടി സുജിത് വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് കെ.രമേശ് അധ്യക്ഷനായി. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.
പന്മന പഞ്ചായത്ത് പ്രസിഡന്റ് ജയചിത്ര, ചവറ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ വി എസ് അജീഷ് , ജില്ലാ സെക്രട്ടറി ജമാലുദീൻ കുഞ്ഞ്, പഞ്ചായത്ത് അംഗം അബ്ദുൽ സമദ്, ജില്ലാ വൈസ് പ്രസിഡന്റ് പ്രഭാകരൻ പിള്ള, രക്ഷാധികാരി ഖാദർ കുഞ്ഞ് , സെക്രട്ടറി അശോകൻ എന്നിവർ പ്രസംഗിച്ചു . പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് അഡ്വ. റ്റി രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു.
ഭാരവാഹികൾ: വി രാധാകൃഷ്ണൻ -പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാർ ശിവൻ കാട്ടിൽ, ക്ളീറ്റസ് അശോകൻ -സെക്രട്ടറി, അബ്ദുൽ റഷീദ്, സജികുമാർ -ജോയിന്റ് സെക്രട്ടറിമാർ, രമേശൻ -ട്രഷറർ.