സമരാഗ്നി ജനമനസ് പ്രതിഫലിപ്പിക്കുന്ന യാത്ര: സൂരജ് രവി
1394102
Tuesday, February 20, 2024 5:06 AM IST
കൊല്ലം: കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള കേരളത്തിലെ ജനങ്ങളുടെ പ്രതിഷേധം പ്രതിഫലിപ്പിക്കുന്ന യാത്രയാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്നി പ്രക്ഷോഭ യാത്രയെന്ന് കെപിസിസി സെക്രട്ടറി സൂരജ് രവി പറഞ്ഞു.
കൊല്ലം സെൻട്രൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ സമരാഗ്നി സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയുടെയും ധൂർത്തിന്റേയും പര്യായമായി സംസ്ഥാന സർക്കാർ കേരളത്തിലെ ജനങ്ങളെ ദ്രോഹിക്കുമ്പോൾ വർഗീയ ഫാസിസത്തിലൂടെ രാജ്യത്തെ ജനങ്ങളെ വിഭജിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിച്ചു വരുന്നതെന്ന് സൂരജ് രവി പറഞ്ഞു. 26ന് കൊല്ലത്ത് നടക്കുന്ന സമരാഗ്നിയിൽ മണ്ഡലത്തിൽ നിന്നും 500 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സാബ്ജാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി ജോർജ് ഡി കാട്ടിൽ, ഡി. ഗീതാകൃഷ്ണൻ, എച്ച്. അബ്ദുൾറഹ്മാൻ, സ്റ്റാൻലി എന്നിവർ പ്രസംഗിച്ചു.