കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പെരുന്നാളിന് തുടക്കമായി
1394101
Tuesday, February 20, 2024 5:06 AM IST
കുണ്ടറ: കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ അന്ത്രയോസ് ബാവായുടെശ്രാദ്ധ പെരുന്നാളിന് തുടക്കമായി. ചെങ്ങന്നൂർ മെത്രാസനാധിപൻ മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത പെരുന്നാൾ കൊടിയേറ്റി. ഇടവക വികാരി ഫാ. പി തോമസ്, സഹവികാരി ഫാ. വൈ ജോൺസൺ, കൈസ്ഥാനി വി. ഗീവർഗീസ് പണിക്കർ, സെക്രട്ടറി എം. ഗീവർഗീസ്പണിക്കർ എന്നിവർ നേതൃത്വം നൽകി.
24ന് രാവിലെ ഒന്പതിന് ആത്മീയ സംഘടനകളുടെ വാർഷികം നടക്കും. 25ന് രാവിലെ 7.30ന് നടക്കുന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് കൽക്കത്ത മെത്രാസനാധിപൻ അലക്സിയോസ് മാർ ഔസേബിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് വയോജനങ്ങളെ ആദരിക്കൽ ചടങ്ങും കുടുംബസംഗമവും നടക്കും. 8. 15ന് മൂന്നിന്മേൽ കുർബാന. ജോസഫ് മാർ ദിവന്യാസിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.
വൈകുന്നേരം 6.30ന് പ്രദക്ഷിണം. സമാപന ദിവസമായ മാർച്ച് മൂന്നിന് രാവിലെ 8.30ന് നടക്കുന്ന മൂന്നിന്മേൽ കുർബാനയ്ക്ക് മലബാർ മെത്രാസനാധിപൻ മാർപക്കെ മിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് പള്ളി പ്രദക്ഷിണം, സ്നേഹ വിരുന്ന് എന്നിവ നടക്കും. രാത്രി ഏഴിന് നാടകം കാൽവരിയിലെ കാരുണ്യം.