മാധ്യമ പ്രവര്‍ത്തകനു നേരെ കൈയേറ്റ ശ്രമം
1394097
Tuesday, February 20, 2024 5:06 AM IST
കുളത്തൂപ്പുഴ: വാര്‍ത്ത ശേഖരിക്കാനെത്തിയ മാധ്യമ പ്രവര്ത്തകന് നേരെ കൈയേറ്റ ശ്രമം. കേരള കൗമുദി കുളത്തൂപ്പുഴപ്രാദേശികലേഖകൻ ഫിറോസിനെതിരെയാണ് കഴിഞ്ഞ ദിവസം കൈയേറ്റ ശ്രമമുണ്ടായത്.
ഡിസിസി നേതൃത്വം നിയോഗിച്ച മണ്ഡലം പ്രസിഡന്റിനെ രണ്ടു ദിവസത്തിനുള്ളില്‍ മാറ്റി പകരം മറ്റൊരാളെ നിയോഗിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ രൂപം കൊണ്ടതര്ക്കം പരിഹരിക്കുന്നതിനായി കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ്് വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ അടിയന്തിര യോഗത്തിനിടെ വാക്കേറ്റവും വാക്കുതര്‍ക്കവും ഉണ്ടായി.
ഈ വാര്‍ത്ത ശേഖരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് തോയിത്തല മോഹനന് രോക്ഷാകുലനായി പ്രതികരിക്കുകയും വാര്‍ത്ത ശേഖരിക്കുന്നത് തടസപ്പെടുത്തി പുറത്തേക്ക് പിടിച്ചിറക്കാന്‍ ശ്രമിക്കുകയും ചെയ്തത്. സംഭവം കണ്ട കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ചുവെങ്കിലും ബ്ലോക്ക് പ്രസിഡന്റ് രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ കൈയേറ്റ ശ്രമത്തിനെതിരെ കുളത്തൂപ്പുഴ റൂറല്‍ പ്രസ് ക്ലബ് പ്രതിഷേധിച്ചു.