സിറാജുദീന്റെ വിയോ ഗം നാടിന് തീരാ നഷ്ടം: എൻ.കെ പ്രേമചന്ദ്രൻ എംപി
1394095
Tuesday, February 20, 2024 5:06 AM IST
കൊല്ലം: തൃക്കടവൂർ കുരീപ്പുഴ മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സിറാജുദീന്റെ ( സലാഹുദീൻ ) വിയോഗത്തിൽ ജമാഅത്ത് കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. എൻ.കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു. നാടിനും ജമാഅത്തിനും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനും തീരാനഷ്ടമാണ് സിറാജുദീൻ എന്ന് എം പി പറഞ്ഞു.
ജമാഅത്ത് ചീഫ് ഇമാം ശിബ്ലി മഹലരി, ജമാഅത്ത് സെക്രട്ടറി അയ്യൂബ്, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ലത്തീഫ് കരുനാഗപ്പള്ളി, അർഎസ്പി സ്റ്റേറ്റ് കമ്മിറ്റി അംഗം കുരിപ്പുഴ മോഹനൻ, സൈജു അലി എന്നിവർ പ്രസംഗിച്ചു.