കെ എസ് ടി എ ജില്ലാ സമ്മേളനം ഇന്നു മുതൽ കൊ ട്ടാരക്കരയിൽ
1376898
Saturday, December 9, 2023 12:39 AM IST
കൊട്ടാരക്കര:കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( കെ എസ് ടി എ) കൊല്ലം ജില്ലാ സമ്മേളനം ഇന്നും നാളെയും കൊട്ടാരക്കര ഗവം.എച്ച്എസ്എസ് ആന്റ് വിഎച്ച്എസ്എസിൽ (കെ എസ് ആനന്ദ് നഗർ ) വച്ച് നടക്കും.
കെ എസ് ടി എ നിരവധിയായ സാമൂഹിക ഉത്തരവാദിത്തങ്ങൾ ഇതിനോടകം നിർവഹിച്ചിട്ടുണ്ട്.കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി 150 ൽപരം വീടുകൾ നിർമിച്ചു നൽകുകയും ഇപ്പോഴും വീടുകളുടെ നിർമാണം മുന്നോട്ടു പോവുകയും ചെയ്യുന്നു.
പഠന പിന്നാക്കാവസ്ഥയുള്ള കുട്ടികളെ കണ്ടെത്തി കരുതൽ 2023 എന്ന പ്രത്യേക പദ്ധതിയിലൂടെ പഠനനിലവാരം ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടന ഏറ്റെടുത്തിട്ടുണ്ട്.അധ്യാപകരുടെ സേവന വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട ഡിമാന്റുകൾ ഉന്നയിച്ചുള്ള പ്രക്ഷോഭങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു ഈ സാഹചര്യത്തിലാണ് കെ എസ് ടി എ യുടെ ജില്ലാ സമ്മേളനം നടക്കുന്നത്.
ഇന്നലെചെങ്ങമനാട് ബി .ശ്രീധരൻ പിള്ള യുടെ വസതിയിൽ നിന്ന് ആരംഭിച്ച പതാക ജാഥയും കോട്ടാത്തല വി .ഗോപാലകൃഷ്ണന്റെ വസതിയിൽ നിന്ന് ആരംഭിച്ച ദീപശിഖ ജാഥയും എഴുകോൺ കെ .എസ് .ആനന്ദിന്റെ വീട്ടിൽ നിന്ന് ആരംഭിച്ച കൊടിമര ജാഥയും കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ പരിസരത്ത് സംഗമിച്ച് ഒറ്റ ജാഥയായി മുൻസിപ്പൽ മൈതാനിയിൽ ( ആനത്തലവട്ടം ആനന്ദൻ നഗറിൽ ) എത്തി പതാക ഉയർത്തിയതോടെ സമ്മേളനം ആരംഭിച്ചു. സ്വാഗതസംഘം ചെയർമാൻ പി .കെ. ജോൺസൺ പതാക ഉയർത്തി. ഇന്ന് രാവിലെ 9 .30 ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി സി .ഗാഥ, കെ എസ് ടി എ സംസ്ഥാന നേതാക്കൾ എന്നിവർ സംസാരിക്കും.
തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി .പി .രാജീവൻ സംഘടന റിപ്പോർട്ട് അവതരിപ്പിക്കും.വൈകുന്നേരം രവി നഗറിൽ നിന്ന് ആരംഭിക്കുന്ന അധ്യാപക പ്രകടനം മുൻസിപ്പൽ മൈതാനിയിൽ അവസാനിക്കും.പൊതുസമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും.
കെ എസ് ടി എ സംസ്ഥാന നേതാക്കൾ സംബന്ധിക്കും.നാളെ വിലെ 9 30ന് നടക്കുന്ന മനുഷ്യാവകാശങ്ങളുടെ സംരക്ഷണം എന്ന വിഷയത്തിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി .എസ് .സുജാത വിഷയം അവതരിപ്പിക്കും. പ്രതിനിധി സമ്മേളനം വൈകുന്നേരം വരെ തുടരും. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു സമ്മേളനംവൈകുന്നേരം സമാപിക്കും.
പത്ര സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി .കെ. ജോൺസൺ ജനറൽ കൺവീനർ അഭിലാഷ്, കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് ജി .ബാലചന്ദ്രൻ , ജില്ലാ എക്സിക്യൂട്ടീവ് അംഗം പി .ബിജുമോൻ , പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ഉണ്ണികൃഷ്ണൻ , ഹർഷരാജ് , ശ്രീലാകുമാരി ,കെ .എസ്. സിനി , രമ എന്നിവർ പങ്കെടുത്തു