നൈപുണ്യപരിശീലനത്തിലൂടെ തൊ ഴില്‍: നൂതന സിഎസ്ആര്പദ്ധതിയുമായി ഐആര്‍ഇ
1376577
Thursday, December 7, 2023 11:52 PM IST
ചവറ : തങ്ങളുടെ പ്രവര്‍ത്തനമേഖലയിലെ ജനങ്ങളുടെസമഗ്രപുരോഗതി ലക്ഷ്യമിട്ട് ഐആര്‍ഇ നടപ്പാക്കുന്ന സിഎസ്ആര്‍ പദ്ധതികള്‍ ശ്രദ്ധേയമാകുന്നു.
കമ്പനിയുടെ മേല്‍നോട്ടത്തില്‍ രാജസ്ഥാനിലെ ജയ്പൂർസെൻട്രൽ ഇൻസ്റ്റിട്യൂട്ട് ഓഫ് പെട്രോകെമിക്കൽഎൻജിനീയറിംഗ് ആന്‍ഡ് ടെക്നോളജി യിൽ നൈപുണ്യ വികസനത്തിനും തൊഴിൽ പരിശീലനത്തിനുംഅവസരമൊരുങ്ങിയ 20 പേര്‍ക്കും വിവിധ വ്യവസായസ്ഥാപനങ്ങളില്‍ നിയമനം ലഭിച്ചു.
കേന്ദ്ര ആണവോർജ വകുപ്പിനു കീഴിലെ പൊതുമേഖലാസ്ഥാപനമായ ഐആര്‍ഇഎല്‍ തങ്ങളുടെ സിഎസ്ആര്പദ്ധതികളില് എല്ലാവരെയും ഉൾക്കൊള്ളിക്കുകയെന്നലക്ഷ്യത്തോടെയാണ് സമീപഗ്രാമങ്ങളിൽനിന്നുള്ള 20തൊഴിലില്ലാത്ത യുവാക്കളെ കണ്ടെത്തി പെട്രോകെമിക്കൽ,പോളിമർ വ്യവസായ മേഖലകളിൽ ഉയർന്ന തൊഴിൽസാധ്യതയുള്ള പ്ലാസ്റ്റിക് സാങ്കേതികവിദ്യയിൽ ആറ് മാസത്തെതീവ്ര തൊഴിലധിഷ്ഠിത കോഴ്സിന് നിയോഗിച്ചത്.
ക്ലാസ് റൂംകോച്ചിംഗ്, ലബോറട്ടറി സെഷനുകൾ, വ്യവസായങ്ങളിൽതൊഴിൽ പരിശീലനം എന്നിവ ഇവര്‍ക്ക് ലഭ്യമാക്കിയിരുന്നു.ഇവരുടെ ട്യൂഷൻ ഫീസ്, പരീക്ഷാ ഫീസ്, താമസം, ഭക്ഷണതുടങ്ങി എല്ലാ ചെലവുകളും ഐആര്‍ഇഎല്‍ ആണ് വഹിച്ചത്.
കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ബംഗ്ളുരുവിലെടാറ്റ ഓട്ടോ കമ്പോണന്റ് സ്, കോയമ്പത്തൂരിലെപിഡബ്ള്യുഡിഎസ് എക്സ്ട്രൂഷന്‍ എന്നീ കമ്പനികളിലായിആദ്യ ബാച്ചിലെ മുഴുവന്‍പേര്‍ക്കും ജോലി ലഭിച്ചു.
നൈപുണ്യ വികസന പരിശീലനത്തിലൂടെ യുവാക്കൾക്ക്തൊഴിലവസരങ്ങൾ ലഭ്യമാക്കി അവരെ ശാക്തീകരിക്കുകയുംസ്വയംപര്യാപ്തരാക്കുകയുമാണ് ഐആര്‍ഇഎല്‍ ലക്ഷ്യംവയ്ക്കുന്നതെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡി.സിംഗ് പറഞ്ഞു. എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ടുള്ളസമൂഹത്തിന്റെ വളർച്ചയ്ക്ക് ഇത് സഹായകമാണ്. വിവിധനൈപുണ്യ വികസന പരിശീലനങ്ങളില്‍ ഉൾപ്പെടുത്തിയുവാക്കളുടെ തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിന്
കമ്പനിയുടെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളിൽ മുൻതൂക്കമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ദേശീയ സുരക്ഷയ്ക്കായി ശുദ്ധീകരിച്ചെടുക്കുന്ന അപൂർവധാതുക്കളുടെയും മറ്റ് തന്ത്രപ്രധാന സംയുക്തങ്ങളുടെയും ഉൽപ്പാദനത്തിന് പുറമെ രാജ്യത്തെ വ്യവസായ മേഖലയിലേക്ക്നിർണായകമാക്കുന്നതിനുള്ള ഖനനത്തിലുംവിതരണത്തിലുമാണ് ഐആർഇഎൽ ഏർപ്പെട്ടിട്ടുള്ളത്.
രാജ്യത്തിന്റെ നെറ്റ് സീറോ ലക്ഷ്യങ്ങൾക്കും ഊർജ പരിവർത്തന സംരംഭങ്ങൾക്കും പിന്നിലെ പ്രധാന പ്രേരകശക്തികൂടിയാണ് ഐആര്‍ഇഎല്‍.