അംബേദ്കറുടെ ആശയങ്ങൾ ഇല്ലാതാക്കാൻ ബോ ധപൂർവമായ നീക്കം നടത്തുന്നു : പി. രാജേന്ദ്രപ്രസാദ്
1376322
Wednesday, December 6, 2023 11:29 PM IST
കൊല്ലം അംബേദ്കറുടെ ആശയങ്ങളും കണ്ടെത്തലും ഇല്ലാതാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നതായി ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്.
ഇത്തരം രാഷ്ട്രീയ നീക്കത്തെ ചെറുത്ത് തോൽപ്പിക്കാൻ ദളിത് വിഭാഗങ്ങൾ മുന്നോട്ട് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പട്ടികജാതി വിഭാഗങ്ങളെ എക്കാലവും നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുള്ളത് കോണ്‍ഗ്രസാണ്. പട്ടികജാതി വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തേണ്ടതിന് പകരം പല മേഖലകളിൽ നിന്നും ഇവരെ ഒഴിവാക്കുന്നതാണ് ഇന്നത്തെ പ്രവണത.
ദളിത് വിഭാഗങ്ങൾ ഇന്നും ഒട്ടേറെ യാതനകൾ അനുഭവിക്കുന്നുണ്ടെന്നും ഭാരതീയ ദളിത് കോണ്‍ഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അംബേദ്കർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് രാജേന്ദ്രപ്രസാദ് പറഞ്ഞു.യോഗത്തിൽ ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായി വെഞ്ചേന്പ് സുരേന്ദ്രൻ ചുമതല ഏറ്റെടുത്തു.
യോഗത്തിൽ പട്ടത്താനം സുരേഷ് അധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ, ജന. സെക്രട്ടറി എൻ. ഉണ്ണികൃഷ്ണൻ, ചവറ രാധാകൃഷ്ണൻ, സി. കെ. രവീന്ദ്രൻ, കുണ്ടറ സുബ്രഹ്മണ്യം, അഞ്ചൽ സുരേഷ്, രഞ്ജിനി സൂര്യകുമാർ, അയൂബ് വെഞ്ചേന്പ്, സി. കെ. പുഷ്പരാജൻ, എന്നിവർ പ്രസംഗിച്ചു.