കൊല്ലം :നവകേരള സദസുമായി ബന്ധപ്പെട്ട് കുണ്ടറ നിയോജകമണ്ഡലത്തിലെ കൊറ്റങ്കര ഗ്രാമപഞ്ചായത്ത്തല സംഘാടകസമിതി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. കരിക്കോട് പഴയ ബസ്സ്റ്റാന്റിന് സമീപം മുന്‍മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം നിര്‍വഹിച്ചു.
കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി .വിനിതകുമാരി അധ്യക്ഷയായി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച് .ഹുസൈന്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിമോള്‍, സ്ഥിരസമിതി അംഗങ്ങളായ ഷിജു, അര്ജുനന് പിള്ള, മജീന, പ്രിന്‍സിപ്പിള്‍ കൃഷി ഓഫീസര്‍ സുനില്‍ , മറ്റ് രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.