ജനാധിപത്യത്തില്‍ യുവതയുടെ പങ്കാളിത്തം പ്രധാനം: ജില്ലാ കളക്ടര്‍
1374577
Thursday, November 30, 2023 1:00 AM IST
കൊല്ലം: ജനാധിപത്യ പ്രക്രിയയില്‍ യുവതയുടെ പങ്കാളിത്തത്തിന് വര്‍ധിച്ച പ്രാധാന്യമുണ്ടെന്ന് ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് പറഞ്ഞു.
ശ്രീനാരായണ ഗുരു കോളജ് ഓഫ് ലീഗല്‍ സ്റ്റഡീസില്‍ തെരഞ്ഞെടുപ്പ് വിഭാഗം നടത്തിയ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു രാജ്യത്തെ എങ്ങനെ നയിക്കണമെന്ന ദിശാബോധമുള്ള യുവതയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ജനാധിപത്യ അവബോധം വളര്‍ത്തിയെടുക്കാന്‍ യുവാക്കള്‍ മുന്‍കൈ എടുക്കണമന്നും കളക്ടര്‍ പറഞ്ഞു.
കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. എന്‍ .ഉഷ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബി ജയശ്രീ , സ്വീപ് നോഡല്‍ ഓഫീസര്‍ വിനോദ്കുമാര്‍, പി .അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.