ഓച്ചിറ പരബ്രഹ്മ ക്ഷേത്രം വിശ്വാസികളുടെ ആശ്വാസകേന്ദ്രം: രമേശ് ചെന്നിത്തല
1374291
Wednesday, November 29, 2023 1:24 AM IST
കരുനാഗപ്പള്ളി :ഓച്ചിറ പരബ്രഹ്മം ശാന്തിയും സമാധാനവും നൽകുന്ന വിശ്വാസികളുടെ ആശ്വാസകേന്ദ്രമാണെന്ന് എഐസിസി വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഓച്ചിറ പന്ത്രണ്ട് വിളക്കിനോട് അനുബന്ധിച്ചു നടന്ന മഹോത്സവം ഉൽഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഇത്തരം ക്ഷേത്രങ്ങൾ മാനവികതയുടെയും മത സൗഹാർദത്തിന്റെയും പ്രതീകമാണെന്നും രമേശ് ഓർമിപ്പിച്ചു. ഓച്ചിറയിൽവരുന്ന ലക്ഷണക്കിന് ഭക്തർ എല്ലാം ത്യജിച്ചാണ് 12ദിവസം ഭജനം ഇരിക്കുന്നത്.
ഇവിടത്തെ വിശ്വാസ പ്രമാണത്തിന്റെ അടിസ്ഥാനത്തിലാണ് . സാധുക്കളായ വരെ സഹായിക്കാൻ മനസുള്ള ഒരുഭരണസമിതിയാണ് ഇവിടെയുള്ളത്. ഭരണ സമിതിയെ ഞാൻ അഭിനന്ദിക്കുന്നെന്നും ചെന്നിത്തല പറഞ്ഞു.ദക്ഷിണ കാശി എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിൽ എല്ലാ മതസ്ഥരും ഇവിടെ വന്നുപോകുന്നു .
ജാതിയും മതവും ഇവിടെ ഇല്ല ,ഈ പ്രപഞ്ചത്തിൽ ഉള്ള എല്ലാ ചരാചരങ്ങളും ദൈവത്തിന്റെ സൃഷ്ടികളാണെന്ന വിശ്വാസപ്രമാണമാണ് ഇവിടുത്തെവിശ്വാസമെന്നും രമേശ് ചൂണ്ടി കാട്ടി. യോഗത്തിൽ തോട്ടത്തിൽ സത്യൻ അധ്യക്ഷത വഹിച്ചു .മുൻ മന്ത്രി സി .ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി.
കെഡിഎഫ് ചെയർമാൻ പി .രാമഭദ്രൻ , എം.സി .അനിൽകുമാർ ബി.എസ് .വിനോദ് , ക്ഷേത്രംജനറൽ സെക്രട്ടറി കെ .ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു