വീട് കുത്തിത്തുറന്ന് മോഷണം: പ്രതി പിടിയിൽ
1374287
Wednesday, November 29, 2023 1:12 AM IST
കൊല്ലം: ആളില്ലാതിരുന്ന വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് ഉള്ളി കടന്ന് മോഷണം നടത്തിയ പ്രതി പിടിയിലായി. മനയിൽകുളങ്ങര, കാവയ്യത്ത് തെക്കതിൽ, ശ്രീലാൽ(35) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.
ശക്തികുളങ്ങര, കന്നിമേൽ ചേരി, ചാരുംമൂട് ജംഗ്ഷന് സമീപം ഭാനുമതി ഭവനം കാവറകുളങ്ങര പടിഞ്ഞാറ്റതിൽ വീടിന്റെ അടുക്കളവാതിൽ കുത്തി തുറന്ന് അകത്ത് കടന്ന പ്രതി ഒരു ലക്ഷത്തോളം രൂപയുടെ ഗൃഹോപകരണങ്ങളും, ചെന്പ് പാത്രങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുംമോഷ്ടിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 20 നും സെപ്തംബർ 25 നും ഇടയിലാണ് ഇയാൾ മോഷണം നടത്തിയത്. വീട്ടിൽ ആൾതാമസം ഇല്ലാതിരുന്നതിനാൽ വൈകിയാണ് മോഷണ വിവരം അറിഞ്ഞത്. പിന്നീട് ശക്തികുളങ്ങര പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ശക്തികുളങ്ങര ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ആശാ ഐ.വി, ദിലീപ്, ചന്ദ്രമോൻ, എസ് സി പി ഓ അബു താഹിർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.