കെ.പി അപ്പൻ നിഷേധിയും മഹർഷിയും- പുസ്തക ചർച്ച നാളെ
1374285
Wednesday, November 29, 2023 1:12 AM IST
കൊല്ലം: കടപ്പാക്കട കാമ്പിശേരി കരുണാകരൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രസന്നരാജൻ രചിച്ച കെ പി അപ്പൻ നിഷേധിയും മഹർഷിയും എന്ന പുസ്തകത്തിന്റെ ചർച്ച നാളെനടക്കും. വൈകുന്നേരം 4.30ന് കാമ്പിശേരി കരുണാകരൻ ലൈബ്രറി ഹാളിൽ നടക്കുന്ന പരിപാടി ഡോ. എസ് ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും.
കാമ്പിശേരി കരുണാകരൻ ലൈബ്രറി പ്രസിഡന്റ് സി ആർ ജോസ്പ്രകാശ് അധ്യക്ഷത വഹിക്കും. ജയൻ മഠത്തിൽ ആമുഖ പ്രഭാഷണം നടത്തും. പ്രഫ. കെ ജയരാജൻ, ഇളവൂർ ശ്രീകുമാർ, ഡോ. കെ ബി ശെൽവമണി, ഡോ. വിദ്യ ഡി ആർ എന്നിവർ ചർച്ചയിൽ പങ്കെടുക്കും. പ്രസന്ന രാജൻ പ്രസംഗിക്കും.