ദേശീയപാതയില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്ക്
1374278
Wednesday, November 29, 2023 1:12 AM IST
ചവറ : ദേശീയ പാതയില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റു.കെ എം എം എല്ലിന് സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് 3.30- ഓടെയായിരുന്നു അപകടം.
കാര്‍ യാത്രികരായ ജെംസി ജേക്കബ്,എവിലിന്, ലിറ്റി , സജിത, ആദം എന്നിവർക്കും ജീപ്പിലുണ്ടായിരുന്ന വിജയ ശങ്കർ ഉൾപ്പെടെ രണ്ടുപേർക്കും ആണ് പരിക്കേറ്റത്. ഓച്ചിറയില്‍ നിന്നും കൊട്ടിയം ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പും കൊല്ലത്ത് നിന്നും അടൂരിലേക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.ഉ
ടന്‍ തന്നെ സംഭവം അറിഞ്ഞ് ചവറ അഗ്നി രക്ഷാ സേനയും ചവറ പോലിസും നാട്ടുകാരും ചേര്‍ന്ന് അപകടത്തില്‍പ്പെട്ടവരെ ആദ്യം സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. ജീപ്പിനും കേടുപാടുകൾ സംഭവിച്ചു.