മൂല്യബോ ധമുള്ള തലമുറയെ രൂപപ്പെടുത്താൻ സമൂഹം ജാഗ്രത പുലർത്തണം: സുരേഷ് ഗോ പി
1373949
Monday, November 27, 2023 11:39 PM IST
കൊല്ലം: നേരിന്റേയും നന്മയുടേയും പാതയിലൂടെ സഞ്ചരിക്കുന്ന മൂല്യബോധമുള്ള തലമുറകളെ രൂപപ്പെടുത്താൻ അധ്യാപകരും രക്ഷിതാക്കളും ജാഗ്രത പുലർത്തണമെന്ന് നടൻ സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
കൊല്ലൂർവിള ഭരണിക്കാവ് പികെപിഎം എൻഎസ്എസ് യൂ പി സ്കൂളിൽ സുരേഷ് ഗോപി എം പി യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് നിർമിച്ച ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കൊല്ലൂർവിളഎൻഎസ്എസ് കരയോഗം പ്രസിഡന്റ് ജി.ആർ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.
60 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കെ. രാജേന്ദ്രർ നായർ സ്മാരക ബ്ലോക്കിന്റെ (രണ്ടാം നില ) ഉദ്ഘാടനം വെസ്റ്റേൺ ഇന്ത്യ കാഷ്യൂ കമ്പനി മാനേജിംഗ് ഡയറക്ടർ ഹരികൃഷ്ണൻ കെ. നായർ നിർവഹിച്ചു. എൽ പി വിഭാഗം കുട്ടികളുടെ സചിത്ര രചനാ പുസ്തകത്തിന്റെ പ്രകാശനം കൊല്ലം കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമതി അധ്യക്ഷ എസ്. സവിതാദേവി നിർവഹിച്ചു.
ആദിക്കാട് ഗിരീഷ് ജെ. ഹരികുമാർ, എം എസ് രവികുമാർ, പിടിഎ പ്രസിഡന്റ് ആർ. ഉണ്ണികൃഷ്ണൻ, ഹെഡ്മിസ്ട്രസ് ബി. ആശാ റാണി, സ്റ്റാഫ് സെക്രട്ടറി വിനേഷ് രാജൻഎന്നിവർ പ്രസംഗിച്ചു. മികച്ച രക്ത ദാതാവിനുള്ള പുരസ്ക്കാരം ലഭിച്ച മോൻസിദാസിനെ സുരേഷ് ഗോപി ആദരിച്ചു.