വിമല സെട്രൽ സ്കൂളിൽ ബോധവൽക്കരണ ക്ലാസ്
1339780
Sunday, October 1, 2023 11:08 PM IST
കൊല്ലം വിമല സെൻട്രൽ സ്കൂളിലെ വിദ്യാർഥികൾക്കായി ഇന്ത്യൻ നേവിയെക്കുറിച്ചും ഉയർന്നുവരുന്ന തൊഴിൽ സാധ്യതകളെക്കുറിച്ചും നേവൽ എൻസിസി കമാൻഡിംഗ് ഓഫീസർ ക്യാപ്റ്റൻ എ.ഉണ്ണികൃഷ്ണൻ ബോധവൽക്കരണ ക്ലാസ് നയിച്ചു.
ഔദ്യോഗിക ജീവിതം, തൊഴിൽ മേഖലയിൽ നേരിടേണ്ടിവരുന്ന പ്രതിസന്ധികൾ ,രാഷ്ട്ര സേവനത്തോടുള്ള ആഭിമുഖ്യം തുടങ്ങിയ ഒട്ടനവധി വിഷയങ്ങളെക്കുറിച്ച് വിശദമായ ക്ലാസെടുത്തു. ഇന്ത്യൻ നേവിയിലും മറ്റു മേഖലയിലും പെൺകുട്ടികൾക്കുള്ള തൊഴിൽ സാധ്യതകളെക്കുറിച്ച് ചർച്ചയിൽ വിശദമാക്കി.
ആധുനിക രീതിയിൽ സജ്ജീകരിച്ച ദൃശ്യമാധ്യമത്തിന്റെ സഹായത്തോടു കൂടിയുള്ള ക്ലാസ് വിദ്യാർഥികളിൽ ആവേശം കൊള്ളിച്ചു. രാഷ്ട്രബോധം വളർത്താനും വിവിധപഠന മേഖലയെക്കുറിച്ചും തൊഴിൽ മേഖലയെ കുറിച്ചുള്ള വിദ്യാർഥികളുടെ ആശങ്കകളും സംശയങ്ങളും ദൂരീകരിക്കാൻ ഈ ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നു. നേവിഉദ്യോഗസ്ഥരായ റാം ചരൺ സിംഗ്, ആഷിക് എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.