മുളവനയിൽ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
1339535
Sunday, October 1, 2023 1:08 AM IST
കുണ്ടറ : പേരയം ഗ്രാമപഞ്ചായത്തിലെ മുളവനഒൻപതാം വാർഡിൽ എംഎൽഎ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം പി.സി.വിഷ്ണുനാഥ് എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ, ബ്ലോക്ക് മെമ്പർ അരുൺ അലക്സ് , വികസന സ്ഥിരം സമിതി അധ്യക്ഷൻ ബി. സ്റ്റാഫോർഡ് , ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എൻ. ഷേർളി, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ലതബിജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.രമേശ് കുമാർ ,രജിത സജീവ്, വിനോദ് പാപ്പച്ചൻ , അജിത് കുമാർ , മേരിലത, രത്നമ്മ എന്നിവർ പ്രസംഗിച്ചു.
അങ്കണവാടിക്ക് കെട്ടിടം നിർമിക്കാൻ വസ്തു സൗജന്യമായിനൽകിയ ശ്രീദേവിയമ്മ, കോൺട്രാക്ടർ സന്തോഷ് എന്നിവരെ എംഎൽഎപൊന്നാടയണിയിച്ച് ആദരിച്ചു.