വയോധികന്റെ സ്വര്‍ണമോതിരം കവര്‍ച്ച ചെയ്ത കേസ് ; പ്രതി പിടിയില്‍
1339276
Friday, September 29, 2023 11:35 PM IST
കരുനാഗപ്പള്ളി:വയോധികന്റെ സ്വര്‍ണ മോതിരം കവര്‍ച്ച ചെയ്ത പ്രതി പോലീസിന്റെ പിടിയിലായി. മങ്ങാട് ചാത്തിനാംകുളം കുമാരി മന്ദിരം വീട്ടില്‍ ബിനു(44) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഈ മാസം പത്തിന് ഉച്ചയോടെ കരുനാഗപ്പള്ളി യിലെ ഒരു ബാറിന് സമീപം എത്തിയ ഇയാള്‍ ആലപ്പാട് സ്വദേശിയായ വയോധികനെ പരിചയപ്പെടുകയും ബാറില്‍ കൂട്ടിക്കൊണ്ട് പോയി നിര്‍ബന്ധിച്ച് മദ്യപിപ്പിക്കുകയും ചെയ്തു. വയോധികനെ മദ്യലഹരിയിലാക്കിയ ശേഷംകൈയിൽ കിടന്ന അരപ്പവനോളം തൂക്കം വരുന്ന സ്വര്‍ണ മോതിരം അപഹരിക്കുകയായിരുന്നു.എതിര്‍ക്കാന്‍ ശ്രമിച്ച വയോധികനെ ഇയാള്‍ മുഖത്തും ശരീരത്തിലും മര്‍ദിച്ച് അവശനാക്കുകയും ചെയ്തു.
തുടര്‍ന്ന് പോലീസിൽ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
സമാനമായ കുറ്റകൃത്യങ്ങള്‍ക്ക് ഇയാള്‍ക്കെതിരെ കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്യ്തിട്ടുണ്ട്. പോലീസ് ഇന്‍സ്പെക്ടര്‍ വി.ബിജു വിന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ ഷമീര്‍, നകുല്‍ രാജന്, ഷാജിമോന്‍, എസ് സി പി ഒ മാരായ രാജീവ്, ഹാഷിം എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.